ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ അഗ്രാല്‍ സര്‍ത്താല്‍ ഗ്രാമത്തിൽ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്തു. പുതിയ 2,000 രൂപയുടെ 20 ലക്ഷം രൂപയും 100, 20 നോട്ടുകളും ഉള്‍പ്പെടെ 34,30,987 രൂപയാണ് മോഷണം പോയതെന്ന് ബാങ്ക് അധികൃതര്‍ പോലീസിനെ അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയായിരുന്നു മോഷണം. ബുധനാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ഉദ്യോഗസ്ഥര്‍ പൂട്ട് തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തീവ്രവാദികളുടെ കൈയ്യിലുള്ള പഴയ കറന്‍സികള്‍ അസാധുവായതോടെ ഇവര്‍ മോഷണത്തിനിറങ്ങിയതാണെന്നാണ് സൂചന. കറന്‍സി നിരോധനത്തിനുശേഷം കാശ്മീരില്‍ കവര്‍ച്ചകള്‍ തുടർക്കഥയാവുകയാണ്.
Post Your Comments