ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഒട്ടേറെ പേര്‍ പ്രതികൂലിക്കുകയും അനുകൂലിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതികരണം അറിയാന്‍ മോദി തന്നെ സര്‍വ്വെ നടത്തി.
നോട്ട് പിന്‍വലിക്കലില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന സര്‍വ്വെയുടെ ഫലം പുറത്തുവന്നിരിക്കുകയാണ്. 30 ലക്ഷം ആളുകളാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. ഇതില്‍ 90 ശതമാനം പേരും മോദിക്കൊപ്പമാണ് നില്‍ക്കുന്നത്. കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയാണെന്നു 90 ശതമാനം പേരും പറയുന്നതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെക്കുറിച്ച് നരേന്ദ്രമോദി ആപ്പിലൂടെയാണു സര്‍ക്കാര്‍ സര്‍വെ നടത്തിയത്. വിവിധ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വെ നടന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും തന്റെ നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.
Post Your Comments