മലപ്പുറം:തിരൂരങ്ങാടി ഫൈസല്‍ വധക്കേസില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന പത്തോളം പോരെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലായ എട്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. എന്നാല്‍ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.പിടിയിലായവരെല്ലാം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
മതം മാറിയതിനെ ചൊല്ലി ഫൈസലിന് സഹോദരനടക്കമുള്ള ബന്ധുക്കളില്‍ നിന്നും ഭീഷണികളുണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേന്നാണ് ഫൈസലിനെ വെട്ടിക്കൊന്നത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.കൊണ്ടോട്ടി സി.ഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
ഗള്‍ഫില്‍ വച്ചാണ് ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ചത്. ഇതില്‍ ചില ബന്ധുക്കള്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നാണ് സൂചന . ഭാര്യയും രണ്ട് മക്കളും ഇയാള്‍ക്കൊപ്പം മതം മാറിയിരുന്നു. രണ്ട് ബൈക്കിലും കാറിലുമായെത്തിയ സംഘം ഫൈസലിനെ പിന്തുടരുന്ന ദൃശ്യം തൊട്ടടുത്ത സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊലപാതക സംഘത്തിലുണ്ടായിരുന്നവര്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments