IndiaNews

ബാങ്കില്‍ നിന്ന് അസാധുനോട്ടുകള്‍ കവര്‍ന്നു

ഭുവനേശ്വർ: ഒഡീഷയിലെ ബാങ്കില്‍നിന്ന് 1.15 കോടി രൂപയുടെ അസാധു നോട്ടുകൾ കവർന്നു. ധെങ്കാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് മോഷണം നടന്നത്. അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.രണ്ടുദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അധികൃതർ അറിയുന്നത്.

.8.85 കോടിയോളം ബാങ്കില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ 1.15 കോടി മാത്രമാണ് നഷ്ടമായത്.
സ്ട്രോങ് റൂമിന്റെ വാതില്‍ തകര്‍ന്ന നിലയിലും പണം സൂക്ഷിച്ചിരുന്ന പെട്ടി തുറന്നനിലയിലുമായിരുന്നു.മൂന്നു വര്‍ഷം മുമ്പ് ഇതേ ബാങ്കില്‍നിന്ന് മൂന്നു ലക്ഷം രൂപയുടെ മോഷണം നടന്നിരുന്നു.ബാങ്കുമായി ബന്ധമുള്ളവരാകാം സംഭവത്തിനു പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.ഇതിനോടകം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button