നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് രംഗത്ത്. സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞ് സൈനികനായ ഹനുമന്തപ്പ 6 ദിവസം മഞ്ഞിനടിയിൽ കഴിഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ് സേവാഗ് കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ചത്. 35 അടി താഴ്ച്ചയിൽ മൈനസ് 45 ഡിഗ്രി തണുപ്പിലാണ് ഹമീദ് ഹനുമന്തപ്പ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞത്. അതുകൊണ്ട് തീർച്ചയായും രാജ്യത്തെ രക്ഷിക്കാൻ കുറച്ചു മണിക്കൂറുകൾ നമുക്ക് നിരയിൽ നിൽക്കാം എന്നാണ് സേവാഗ് തന്റെ ട്വിറ്ററിൽ കുറിച്ചത്.
സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞ് 6 ദിവസം മഞ്ഞിനടിയിലായ ഹനുമന്തപ്പയെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments