
ആലപ്പുഴ: വടക്കാഞ്ചേരി കൂട്ടബലാത്സംഗ വാര്‍ത്ത കേരളത്തെ മുറിവേല്‍പ്പിച്ചതിനു പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ആലപ്പുഴയില്‍ നടന്നിരിക്കുന്നത്. ആലപ്പുഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുധിഷാണ് അറസ്റ്റിലായത്.
അന്വേഷണത്തിന്റെ പേരു പറഞ്ഞ് വീട്ടില്‍ കയറിയായിരുന്നു അതിക്രമം. ആലപ്പുഴ വലിയഴിക്കലാണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്നാം തീയ്യതി അന്വേഷണത്തിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസുകാരന്‍ പീഡനത്തിന് ശ്രമിക്കുകയായിരുന്നു. അയല്‍വാസിയുടെ കേസ് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍.
അയല്‍വാസിയായ പ്രതിയുടെ ചിത്രം അയച്ചു തരണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങി. തുടര്‍ന്ന് വാട്ട്സ്ആപില്‍ ഫോട്ടോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഫോട്ടോ അയച്ചു കൊടുത്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ പെണ്‍കുട്ടിയുടെ കൈ പിടിച്ച് കട്ടിലിലേക്ക് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു. തലനാരിഴ്ക്കാണ് പെണ്‍കുട്ടി ഇയാളില്‍ നിന്ന് ഓടിരക്ഷപ്പെട്ടത്. മുറ്റത്തിറങ്ങി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടികൂടി.
പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ സ്വീകരിക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ഐജി ശ്രീലേഖയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. എന്നാല്‍ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനായ ശ്യാം എന്നയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കണമെന്നും അവശ്യപ്പെട്ടു. പിന്നീട് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാനെത്തിയത് നാല് പുരുഷ പൊലീസുകാരായിരുന്നു. ഇവര്‍ വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇത് തന്നെ മാനസികമായി തളര്‍ത്തിയതായും യുവതി പറഞ്ഞു.
Post Your Comments