
കറാച്ചി: കശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജമാഅത്ത് ഉദ് ഉദ്-ദവ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ തണുത്ത നിലപാടാണ് നവാസ് ഷെരീഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് ഹഫീസ് സയീദിന്റെ വിമര്‍ശനം. പൊള്ളയായ വാക്കുകളല്ല നടപ്പിലാക്കുന്ന കാര്യങ്ങളാണ് പാക് ജനത കേൾക്കാൻ ആഗ്രഹിക്കുന്നതെന്ന് ഹാഫിസ് സയീദ് വ്യക്തമാക്കി.
കശ്മീരിലെ പ്രശ്‌നങ്ങള്‍ മറയ്ക്കുന്നതിനായി ഇന്ത്യ പാകിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഹാഫിസ് സയീദ് ദ് കൂട്ടിച്ചേർത്തു . ജമാഅത്ത് ഉദ്-ദവയുടെ ആസ്ഥാനമായ മസ്ജിദ്-ഇ-ഖദ്ഷ്യയിലെ വെള്ളിയാഴ്ചത്തെ മതപ്രഭാഷണ ചടങ്ങിലാണ് ഹഫീസിന്റെ വിമർശനം.
Post Your Comments