യുദ്ധങ്ങള്‍ക്കായി പല രാജ്യങ്ങളും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാറുണ്ട്. മിക്ക രാജ്യങ്ങളുടെയും കൈവശം ഡ്രോണുകളുണ്ട്. അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ മുതല്‍ താലിബാന്‍ ഭീകരര്‍ വരെ അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അമേരിക്കയെ പോലുള്ള ശക്തികള്‍ ആക്രമണത്തിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക പരിഷ്‌കാരങ്ങള്‍ വരുത്തിയ ഡ്രോണുകള്‍ ഉപയോഗിച്ച് കണിശതയോടെ ശത്രുക്കള്‍ക്കു നേരെ ആയുധങ്ങള്‍ പ്രയോഗികന്‍ കഴിയും.
ആളില്ലാ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്നത് അമേരിക്ക തന്നെ. അമേരിക്കയുടെ ജനറല്‍ അറ്റോമിക്‌സ് എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത എംക്യു9 റീപ്പര്‍ ഏറെ മികച്ചതും പരീക്ഷിച്ചു വിജയിച്ചതുമായ ഡ്രോണാണ്. ലോകത്തിലെ ഏറ്റവും വലിയ സേനകളിലൊന്നായ ഇന്ത്യയുടെ കയ്യിലും നിരവധി ആളില്ലാ വിമാനങ്ങളുണ്ട്. അടുത്തിടെ നടന്ന ചില മിഷനുകളില്‍ ഈ ഡ്രോണുകളുടെ സഹായം തേടുകയും ചെയ്തിരുന്നു. പത്താന്‍കോട്ട്, പിഒകെ ഭീകരാക്രമണം എന്നിവക്കെല്ലാം ഡ്രോണ്‍ ഉപയോഗപ്പെടുത്തി. ഇസ്രായേലില്‍ നിന്നു ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇസ്രയേലില്‍ നിന്ന് 200 ഡ്രോണുകളാണ് ഇന്ത്യ വാങ്ങിയത്. ദീര്‍ഘദൂര നിരീക്ഷണത്തിനുള്ള ഇസ്രയേലി ഹെറോണ്‍ ആന്‍ഡ് സര്‍ച്ചര്‍ രണ്ട് ഡ്രോണ്‍, ഇസ്രായേലിന്റെ തന്നെ ഹറോപ് കില്ലര്‍ ഡ്രോണുകളും ഇന്ത്യയുടെ കൈവശമുണ്ട്.
മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തില്‍ (എംടിസിആര്‍) ചേര്‍ന്നതോടെ അമേരിക്കയുടെ കൈവശമുള്ള അത്യാധുനിക ആളില്ലാ വിമാനം പ്രെഡേറ്റര്‍ വാങ്ങാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇതിന്റെ അവസാന ചര്‍ച്ചകള്‍ നടക്കുകയാണ്. നിലവില്‍ ആയുധ വിപണിയിലുള്ള ഏറ്റവും മികച്ച ഡ്രോണാണ് പ്രെഡേറ്റര്‍. ശത്രുക്കളെ നിരീക്ഷിക്കാന്‍ ശേഷിയുള്ള പ്രെഡേറ്റര്‍ ടെക്‌നോളജി ഉടന്‍ തന്നെ അമേരിക്ക ഇന്ത്യന്‍ സേനയ്ക്ക് കൈമാറിയേക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നിരീക്ഷിക്കാനും അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും പ്രെഡേറ്റര്‍ സഹായിക്കും. 22 പ്രെഡേറ്ററാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
പാക്, ചൈന അതിര്‍ത്തി പ്രദേശങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ആക്രമിക്കാനും അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ അത്യാവശ്യമാണ്. ഇന്ത്യ സ്വതന്ത്രമായി വികസിപ്പിക്കുന്ന ഡ്രോണ്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് കരുതുന്നത്. ശത്രുക്കളുടെ മിസൈലുകളെ വെടിവച്ചു തകര്‍ക്കാന്‍ ശേഷിയുള്ള 2650 കോടി രൂപയുടെ ‘ഘാതക് ‘ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം നേരത്തെ അംഗീകാരം നല്‍കിയതാണ്. ലോകശക്തികളുടെ ഡ്രോണുകളോടു കിടപിടിക്കുന്ന ആളില്ലാവിമാനം നര്‍മിക്കാനും പഠിക്കുന്നതിനായി 2009 ല്‍ കേന്ദ്രം കൊണ്ടുവന്ന പദ്ധതിയാണ് ഓട്ടോണോമസ് അണ്‍മാന്‍ഡ് റിസര്‍ച്ച് എയര്‍ക്രാഫ്റ്റ് (ഔറ). ഈ പദ്ധതിയുടെ ഭാഗമായാണ് ഘാതക് ഡ്രോണ്‍ വികസിപ്പിച്ചെടുക്കുന്നത്. റഡാറുകളുടെ കണ്ണില്‍പെടാതെ പറന്ന് ആക്രമണം നടത്താനും ശത്രുക്കളുടെ മിസൈലുകളെ നേരിടാനും ശേഷിയുള്ള ഡ്രോണുകളാണ് ഓറയ്ക്ക് കീഴില്‍ വികസിപ്പിച്ചെടുക്കുന്നത്.
നേരത്തെ ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കാവേരി എന്‍ജിനുകളുടെ പരിഷ്‌കരിച്ച ടെക്‌നോളജിയാണ് ഓറ ഡ്രോണുകളില്‍ ഉപയോഗിക്കുക. യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കാന്‍ കോടികള്‍ ചെലവിട്ടാണ് കാവേരി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യയുടെ സ്വന്തം പോര്‍വിമാനം തേജസില്‍ ഉപയോഗിക്കാനായിരുന്നു കാവേരി വികസിപ്പിച്ചെടുത്തത്. എന്നാല്‍ ആ പദ്ധതി പിന്നെ ഉപേക്ഷിക്കുകയായിരുന്നു. ഓറ ഡ്രോണുകള്‍ വിജയിച്ചാല്‍ കാവേരി എന്‍ജിന്‍ ഗവേഷണത്തിനായി ചെലവിട്ട 2839 കോടി രൂപ പാഴാവില്ല.ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ), എഡിഎയുമാണ്. ഇതിനു പുറമെ ആര്‍മി, നേവി എന്‍ജിനീയ
Post Your Comments