കുഞ്ഞുങ്ങള്‍ക്ക് പേരിടുക എന്നത് ഇന്ത്യയുടെ എന്നല്ല ഒരു രാജ്യത്തേയും പ്രധാനമന്ത്രിയുടെ കര്‍ത്തവ്യത്തില്‍പ്പെടുന്ന കാര്യമല്ല. പക്ഷേ, പെണ്‍കുഞ്ഞുങ്ങളോട് വിപരീതമനോഭാവം വച്ചുപുലര്‍ത്തുന്ന ആളുകളെക്കൊണ്ട് നിറഞ്ഞ നമ്മുടെ രാജ്യത്ത് നമ്മുടെ പ്രധാനമന്ത്രി, പെണ്‍കുഞ്ഞുങ്ങള്‍ക്കും തുല്യാവസരം നല്‍കണമെന്ന സന്ദേശത്തെ ഹൃദയത്തിലേറ്റിയ ദമ്പതികളുടെ പെണ്‍കുഞ്ഞിനായി, ആ കര്‍ത്തവ്യവും നിറവേറ്റി.
ഉത്തര്‍ പ്രദേശിലെ കിഴക്കന്‍ പ്രദേശമായ മിസാപൂര്‍ വില്ലേജിലെ യുവ ദമ്പതിമാരുടെ പ്രത്യേക ആവശ്യപ്രകാരം കുഞ്ഞിനു പേരിടുക ആയിരുന്നു പ്രധാനമന്ത്രി. വിഭയും ഭാരത് സിംഗും ഇപ്പോള്‍ നാട്ടില്‍ താരങ്ങളാണ്. വിഭയുടെയും ഭാരതിന്റെയും പേരുകള്‍ കൂടി ചേര്‍ന്ന വൈഭവി എന്ന പേരാണ് മോദി കുഞ്ഞിന് നല്‍കിയത്.
മകള്‍ ജനിക്കുന്നതിന് രണ്ട് മാസം മുമ്പാണ് ദമ്പതിമാര്‍ പ്രധാനമന്ത്രിക്ക് കുഞ്ഞിനെ കുറിച്ച് ഒരു കത്ത് എഴുതാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി എപ്പോഴും ആഗ്രഹിക്കുന്നു. എനിക്കൊരു സഹോദരിയില്ല. അതു കൊണ്ടു തന്നെ എങ്ങനെയാണ് അവരെ കെയര്‍ ചെയ്യേണ്ടതെന്നും അറിയില്ല. എനിക്ക് പിറക്കാന്‍ പോകുന്നത് ഒരു പെണ്‍കുഞ്ഞാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതായിരുന്നു വിഭ എഴുതിയ കത്ത്.
അവരുടെ ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞ് തന്നെ പിറന്നു. മകള്‍ പിറന്നതിനു ശേഷം മകള്‍ക്ക് ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാരത് മോദിക്ക് വീണ്ടും ഒരു കത്തെഴുതി. പെണ്‍കുഞ്ഞുങ്ങള്‍ അഭിമാനമാണ്. അവരെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതുള്‍പെടെ സ്ത്രീകള്‍ വലിയ നേട്ടം കരസ്ഥമാക്കുന്നുണ്ട്. പ്രധാനമന്ത്രി നടത്തുന്ന പല പരിപാടികളും ഞങ്ങള്‍ക്ക് പ്രചോദനം ആവുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളൊരു ക്യാം പെയിനായി ഇതിനെ കാണാനും കത്തില്‍ ഭാരത് പരാമര്‍ശിച്ചിരുന്നു.
ഓഗസ്റ്റ് 13നാണ് പ്രധാനമന്ത്രിയുടെ ഒഫീസിലേക്ക് ഭാരത് കത്ത് അയച്ചത്. ഓഗസ്റ്റ് 20 രാത്രി 10 മണിയോടെ അവര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പ്രധാനമന്ത്രിക്ക് നിങ്ങളോട് സംസാരിക്കണം എന്നായിരുന്നു ഫോണിലൂടെ പറഞ്ഞത്. രണ്ടര മിനുട്ട് അവരുമായി മോദി സംസാരിച്ചു.
അടുത്ത ദിവസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍വന്നത് എല്ലാവരോടും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. അതില്‍ വിഷമം തോന്നിയ ഭാരത് രാത്രി കോള്‍ വന്ന നമ്പരിലേക്ക് വിളിച്ചു. അത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്ന് ഉറപ്പിച്ച ഭാരത് കത്തിന്റെ പ്രതികരണം ഒരു കത്തിന്റെ രൂപത്തില്‍ അയക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു.
24 –ആം തീയതിയുള്ള ഒരു സ്പീഡ് പോസ്റ്റ് ഓഗസ്റ്റ് 30 ന് അവര്‍ക്ക് ലഭിച്ചു. അത് പ്രധാനമന്ത്രിയുടെ കൈയൊപ്പോടുകൂടിയ കത്തായിരുന്നു. മകള്‍ ജനിച്ചതില്‍ എല്ലാവിധ ആശംസകളും. വൈഭവി നിങ്ങളുടെ മകള്‍ നിങ്ങള്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടു തരുമെന്നും മോദി കത്തില്‍ പരാമര്‍ശിച്ചു. കത്ത് ലഭിച്ചപ്പോള്‍ ഭാരതി അത് എല്ലാവരേയും കാണിച്ചു.
Post Your Comments