NewsIndia

വ്യോമസേനയ്ക്ക് ഇനി ആകാശത്തും കണ്ണ്

ബെംഗളൂരു: വ്യോമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വ്യോമസേനയ്ക്ക് സ്വന്തം ഉപഗ്രഹം വരുന്നു.നാവികസേനയുടെ ഉപഗ്രഹത്തിനു സമാനമായി ജി-സാറ്റ് വിഭാഗത്തിലുള്ളതായിരിക്കും പുതിയ ഉപഗ്രഹമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ സന്ദീപ് സിങ് പറഞ്ഞു.ഐ.എസ്.ആര്‍.ഒ.യുടെ നേതൃത്വത്തിലായിരിക്കും ഉപഗ്രഹം വിക്ഷേപിക്കുക.

യുദ്ധവിമാനങ്ങളില്‍ പരീക്ഷിച്ചുവിജയിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ മെച്ചപ്പെട്ട വിക്ഷേപണം സുഖോയി 30-എം.കെ.ഐ.യില്‍ പരീക്ഷിച്ചുവരികയാണെന്നും സന്ദീപ് സിങ് പറഞ്ഞു.ബെംഗളൂരുവില്‍ എയര്‍ക്രാഫ്റ്റ് ആന്‍ഡ് സിസ്റ്റംസ് ടെസ്റ്റിങ്ങില്‍ നടന്ന പരിശീലനപരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button