സൗദിയിലെ നിലവിലെ രാജാവ് സല്‍മാന്റെ മകളും 42 കാരിയുമായ ഹാസാ രാജകുമാരിക്കെതിരെ ഗുരുതര ആരോപണം. വിദേശ സന്ദര്‍ശനത്തിനിടയില്‍ ഫഌറ്റില്‍ കയറി തന്റെ ഫോട്ടോയെടുത്ത പെയ്ന്റര്‍ കൂടിയായ അലങ്കാരപ്പണിക്കാരനെ കൊല്ലാന്‍ സുരക്ഷാഭടന് നിര്‍ദേശം കൊടുത്തെന്നാണ് ആരോപണം. തന്റെ ചിത്രം എടുത്ത കൂലിപ്പണിക്കാരന് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും ഈ നായയെ കൊല്ലാന്‍ പറഞ്ഞ് സുരക്ഷാഭടന് രാജകുമാരി നിര്‍ദേശം നല്കിയെന്ന് പെയ്ന്റര്‍ പരാതി നല്‍കി. അതേസമയം ആരോപണം 42 കാരിയായ രാജകുമാരി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളെ ഫഌറ്റില്‍ വെച്ച് ചെറുതായി കൈകാര്യം ചെയ്തിരുന്നതായും രാജകുമാരിയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതിനായിരുന്നു അതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു.
പെയ്ന്റര്‍ നല്‍കിയ പരാതിയില്‍ സുരക്ഷാഭടനെ കഴിഞ്ഞയാഴ്ച പാരീസില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു രാത്രി കസ്റ്റഡിയില്‍ വെച്ച ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ആയുധം ഉപയോഗിച്ചുള്ള അക്രമം, തടഞ്ഞുവെയ്ക്കല്‍, തടഞ്ഞു വെയ്ക്കാന്‍ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചനയും ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സുരക്ഷാഭടന് കുറ്റം തെളിയിക്കപ്പെട്ടാല്‍ ചിലപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരും. പിഴയടച്ചതിന് പിന്നാലെ ഇയാളെ കയ്യും കാലും കെട്ടിയിട്ട് തന്റെ പാദത്തില്‍ ചുംബിപ്പിക്കാന്‍ സുരക്ഷാഭടനോട് രാജകുമാരി ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. നാലു മണിക്കൂര്‍ നീണ്ടു നിന്ന കയ്യേറ്റത്തിന് ശേഷം പെയ്ന്ററെ സുരക്ഷാഭടന്‍ ചവുട്ടി പുറത്താക്കുകയും ഈ സ്ഥലത്ത് കണ്ടു പോകരുതെന്ന് വിലക്കുകയും ചെയ്തു. താന്‍ അത്തരമൊരു നീക്കം നടത്തിയിട്ടില്ലെന്നായിരുന്നു ഹാസാ രാജകുമാരി പറഞ്ഞത്. നിലവിലെ രാജാവ് സല്‍ബാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ആറു മക്കളില്‍ ഒരേയൊരു മകളാണ് എന്നാണ് ചില മാസികകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ജോലിക്കിടയില്‍ ഫോണില്‍ ചിത്രങ്ങള്‍ എടുക്കുന്നത് പെയ്ന്റര്‍മാരുടേയും അലങ്കാരപ്പണിക്കാരുടേയും തൊഴിലിന്റെ ഭാഗമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
Post Your Comments