NewsInternational

ഇന്റര്‍നെറ്റിന്റെ അടിമയായ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അമ്മയോട് മകൾ ചെയ്തത്

ഷാങ്ഹായ്: ഇന്റര്‍നെറ്റിന്റെ അടിമയായ മകളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. ചൈനയുടെ വടക്കേയറ്റത്തുള്ള ഹെയ്ലോംഗ്ജിയാങിലാണ് ദാരുണ സംഭവം അരങ്ങേറിയത്.ഇന്റർ നെറ്റിന് അടിമയായ മകളെ കൊണ്ട് പൊറുതിമുട്ടിയ അമ്മ പെൺകുട്ടിയെ ഇന്റര്‍നെറ്റ് ഡി അഡിക്ഷന്‍ സെന്ററിലേക്ക് അയച്ചു.

സ്‌കൂളിൽ നിന്നും പതിനാറുകാരിയായ പെൺകുട്ടിയെ പുറത്താക്കിയിരുന്നു. എന്നാൽ നാലു മാസം ചികിത്സ കഴിഞ്ഞ് പെണ്‍കുട്ടി, തനിക്കു ക്രൂരമായ പീഡനങ്ങളും മര്‍ദ്ദന മുറകളുമാണ് സെന്ററില്‍ ഉണ്ടായതെന്നു വെളിപ്പെടുത്തി.ഇതിന്റെയെല്ലാം ദേഷ്യത്തിലാണ് അമ്മയെ കത്തികൊണ്ട് കുത്തിയത്. അമ്മ മരിക്കുകയും ചെയ്തു.ഇന്റര്‍നെറ്റ് അഡിക്ഷന്‍, പെരുമാറ്റ ദൂഷ്യങ്ങള്‍ തുടങ്ങിയവയില്‍നിന്നൊക്കെ കുട്ടികളെ മോചിപ്പിക്കാനായി ചൈനയില്‍ പ്രത്യേക സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നിലായ പതിനാറുകാരിയാണ് ഈ ക്രൂരത ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button