
കോയമ്പത്തൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഒലവക്കോട് സ്വദേശി സോമസുന്ദരത്തിന്റെ മകള്‍ ധന്യയാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് പുത്തൂര്‍ സ്വദേശി ഷക്കീറിനെ പോലീസ് പിടികൂടിയെങ്കിലും ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്.വളരെക്കാലമായി ഷക്കീർ ധന്യയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ മറ്റൊരാളുമായി ധന്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ധന്യയുടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്.
പൊംഗലൂരിലെ ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു ധന്യ. കൊലപാതകത്തിന് ശേഷം പാലക്കാട്ടേക്ക് കടന്ന യുവാവ് പോലീസിനെക്കണ്ട് ചാണകത്തിന് പകരം ഉപയോഗിക്കുന്ന രാസവസ്തു കഴിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്.
Post Your Comments