കോതമംഗലം: ജിഷയുടെ മരണത്തില്‍ പല ദുരൂഹതകളും നിഴലിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു കൊലപാതകവും നീതി ലഭിക്കാതെ തള്ളിപോകുന്നത്. ഇത്തരം കൊലപതക കേസുകളില്‍ അന്വേഷണസംഘവും അധികൃതരും കാണിക്കുന്ന അനാസ്ഥയോട് പ്രതികരിച്ച് ജിഷയുടെ അമ്മ രാജേശ്വരിയെത്തി.
സൗമ്യ വധകേസില്‍ രാജേശ്വരി പ്രതികരിച്ചതിങ്ങനെ. ഇത്തരം നീചന്മാരെ തൂക്കിലേറ്റണം. അതില്‍ക്കുറഞ്ഞ ഒരുശിക്ഷയും അവര്‍ അര്‍ഹിക്കുന്നില്ലെന്ന് രാജേശ്വരി പറയുന്നു. ക്രൂരതയ്ക്ക് ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കാന്‍ തടസം നില്ക്കുന്ന ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് ജിഷയുടെ അമ്മ പ്രതികരിച്ചു.
മകള്‍ ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തില്‍ അടിമുടി പാളിച്ചകളുണ്ടായെന്നും അമ്മ വ്യക്തമാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതുമൂലം പ്രതി അമിറുള്‍ ഇസ്ലാം രക്ഷപെടുന്ന സാഹചര്യമുണ്ടായാല്‍ അതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെയും തൂക്കിലേറ്റണമെന്നാണ് ഇവരുടെ ആവശ്യം.
Post Your Comments