NewsInternational

ഐഎസിനെ തുരത്തി തുർക്കി

ബെയ്‌റൂട്ട്: തങ്ങളുടെ അതിർത്തിയിൽ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കിയെന്ന് തുർക്കി. സിറിയയുമായി അതിർത്തി പങ്കിടുന്ന അവസാന സ്ഥലത്തുനിന്നും ഐഎസ് സാന്നിധ്യം ഇല്ലാതാക്കിയെന്ന് തുർക്കി പറയുന്നു.

പൂർണമായും സുരക്ഷിതമാണ് അസാസ് മുതൽ ജറാബ്ലൂസ് വരെയുള്ള ഞങ്ങളുടെ 91 കിലോമീറ്റർ അതിർത്തി . എല്ലാ തീവ്രവാദ സംഘടനകളെയും ഇവിടെനിന്ന് നീക്കിയെന്ന് തുർക്കി പ്രസിഡന്റ് യില്‍ദ്രിം വ്യക്തമാക്കി.

ശനിയാഴ്ച സിറിയൻ അതിർത്തിയിലെ തന്ത്രപ്രധാനമായ ജറാബ്ലൂസ് നഗരം തുർക്കി സൈന്യവും സിറിയൻ വിമതരും ചേർന്ന് പിടിച്ചെടുത്തിരുന്നു.ഞായറാഴ്ച നടത്തിയ ആക്രമണത്തിലൂടെ സിറിയ ഐഎസിൽ നിന്ന് തുർക്കി അതിർത്തിയിലുള്ള തന്ത്രപ്രധാന നഗരമായ ആലപ്പൊയും തിരിച്ചുപിടിച്ചു. സിറിയയിൽ നിന്ന് ഐഎസ് കഴിഞ്ഞ മാസം പിടിച്ചെടുത്ത നഗരമാണിത്. ഫ്രീ സിറിയൻ ആർമിക്ക് തുർക്കി സിറിയയുടെ വടക്കൻ അതിർത്തിയിൽ ഭീകരരെ തുരത്താൻ പിന്തുണ നൽകിയിരിക്കുന്നു. ഈ ശ്രമങ്ങൾ ഫലവത്തായെന്നാണ് തുർക്കി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button