Latest NewsNewsInternational

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് തുര്‍ക്കി

ടെല്‍ അവീവ് : ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഹമാസ് മേധാവിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് മുസ്ലീം രാജ്യമായ തുര്‍ക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയേയോടും മറ്റുള്ളവരോടുമാണ് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്മായില്‍ ഹനിയയും കൂട്ടരും താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിഷയത്തില്‍ അടുത്തിടെ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു . ഇസ്മായില്‍ ഖത്തറിലാണെന്നും കുടുംബത്തോടൊപ്പം ഏറെ നാളായി ദോഹയിലാണ് താമസമെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇയാള്‍ തുര്‍ക്കിയിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തുമ്പോള്‍ ഇസ്മയില്‍ തുര്‍ക്കിയിലായിരുന്നു.

Read Also: ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്രീമിയം ഹാൻഡ്സെറ്റ്! ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ഇസ്രായേലിനെ തീവ്രവാദികള്‍ ആക്രമിക്കുമ്പോള്‍ ഇസ്താംബൂളിലുണ്ടായിരുന്ന ഇസ്മായില്‍ വാര്‍ത്തകള്‍ കാണുന്നതിനിടയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button