ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരായ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ഗാന്ധി, മറ്റുള്ളവര്‍ എന്നിവര്‍ക്ക് ഡല്‍ഹിയിലെ ഒരു കോടതി ഇന്ന്‍ നോട്ടീസ് അയച്ചുകൊണ്ട് കേസിലെ തുടര്‍നടപടികള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയോടും, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനോടും (എജെഎല്‍) ബാലന്‍സ് ഷീറ്റ് അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യന്‍ സ്വാമി പ്രസ്തുത രേഖകള്‍ കോടതിയില്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിന്മേലാണ് കോടതിയുടെ ഈ തീരുമാനം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരായവര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ രണ്ടാഴ്ചയാണ് കോടതി അനുവദിച്ചിരിക്കുന്ന സമയം. ഒക്ടോബര്‍ 4-ന് കോടതി വാദം കേള്‍ക്കും.
സോണിയയേയും രാഹുലിനേയും കൂടാതെ കോണ്‍ഗ്രസ് നേതാക്കന്മാരായ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിത്രോഡ, യംങ്ങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, എന്നിവരും 2012-ല്‍ സുബ്രമണ്യന്‍ സ്വാമി ഫയല്‍ ചെയ്ത നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റാരോപിതരാണ്.
Post Your Comments