ന്യൂഡൽഹി: ഭർത്താവും തന്റെ സഹോദരിയും തമ്മിലുള്ള അവിഹിതബന്ധം എതിർത്തയുവതിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തി. ഡൽഹി പാലം സ്വദേശിനിയായ പൂജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാഹുൽ, പൂജയുടെ സഹോദരി റിങ്കി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
42 ദിവസം മുൻപായിരുന്നു പൂജയുടെയും രാഹുലിന്റെയും വിവാഹം. വിവാഹത്തിന്റെ രണ്ടാം നാളിൽ തന്നെ രാഹുലും റിങ്കിയും പ്രണയത്തിലായി. രാഹുലിനെ സ്വന്തമാക്കാൻ റിങ്കിയും ആഗ്രഹിച്ചു. ഇവർ താമസം മാറിയെങ്കിലും രാഹുലും റിങ്കിയും തമ്മിലുള്ള കൂടിക്കാഴ്ച്ച മുടങ്ങിയില്ല. മൂന്നാഴ്ച്ച മുൻപ് പൂജയുടെ മാതാപിതാക്കൾക്കൊപ്പം താമസിക്കാനാണെന്ന വ്യാജേന പൂജയെയും കൂട്ടി രാഹുൽ വീട്ടിലെത്തി. പിറ്റേന്ന് മറ്റു കുടുംബാംഗങ്ങൾ വീട്ടിലല്ലാത്ത സമയത്ത് രാഹുലും റിങ്കിയും തമ്മിലുള്ള അരുതാത്ത ബന്ധം പുറത്ത് പോയിട്ട് വന്ന പൂജ കണ്ടു. തുടർന്ന് ഇരുവരുമായും വഴക്കിട്ട പൂജ ഇക്കാര്യം വീട്ടിൽ എല്ലാവരെയും അറിയിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്‌ച്ച രാത്രി ഇവർ പൂജയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.
തുടർന്ന് മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിന് മുൻപ് രാഹുൽ ജനക്പുരി മെട്രോ സ്റ്റേഷനിൽ കാത്തിരിക്കാൻ റിങ്കിക്ക് നിർദ്ദേശം നൽകി. എന്നാൽ പൂജയുടെ പിതാവ് മൃതദേഹം പൊതിഞ്ഞുകെട്ടുന്നത് കണ്ട് നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിനെ വിളിക്കുകയും രാഹുലിനെയും റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന റിങ്കിയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവർക്കുമെതിരെ കൊലപാതകകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments