KeralaNews

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തിരക്കുള്ള റോഡില്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയ്ക്കടുത്ത് വണ്ടന്നൂരില്‍ യുവാവിനെ കാറിലെത്തിയ സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു. തമലം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. പൂജപ്പുര ബിനുമോന്‍ കൊലക്കേസിലെ മുഖ്യപ്രതിയായിരുന്നു സുരേഷ്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബിനുമോന്റെ ബന്ധുക്കളായ നാലുപേരെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നു രാവിലെയാണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന സുരേഷിനെ വണ്ടന്നൂരില്‍ വച്ച് കാറിലെത്തിയ സംഘം കാര്‍ കുറുകെ നിര്‍ത്തി തടയുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി വെട്ടിക്കൊന്നു. ഗുണ്ടാപ്പകയാണ് കൊലയ്ക്കു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പൂജപ്പുരയില്‍ ബിനുമോന്‍ എന്ന ക്വട്ടേഷന്‍ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.
2013 സെപ്തംബര്‍ അഞ്ചിനാണ് പൂജപ്പുര സ്വദേശി ബിനുമോന്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിനുമോനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button