KeralaNews

ചാക്കില്‍ കെട്ടിയ നിലയില്‍ ഗര്‍ഭിണിയുടെ ജഡം: ആരാണെന്ന്കണ്ടെത്താൻ കഴിയാതെ പൊലീസ്

ഏറ്റുമാനൂര്‍: കോട്ടയം അതിരമ്പുഴയില്‍ റബ്ബര്‍ തോട്ടത്തില്‍ ഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും മരിച്ചത് ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോലീസ്. കോട്ടയം ജില്ലയിൽ നിന്നും യുവതിയെ കാണാത്തതായി പരാതി ഒന്നും ലഭിക്കാതെത്തിനെത്തുടർന്ന് സമീപ ജില്ലകളിലേക്കും അന്വേഷണം ആരംഭിക്കുകയാണ്.

അതിരമ്പുഴ ഐക്കരകുന്നേല്‍ ഒറ്റക്കപ്പിലുമാവ് റോഡിനോട് ചേര്‍ന്ന് പൈനേല്‍ ബാബുവിന്റെ തോട്ടത്തിലാണ് തിങ്കളാഴ്ച്ച ചാക്കില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന ഇവരുടെ ശരീരത്തില്‍ രണ്ട് സര്‍ജറി കഴിഞ്ഞ പാടുകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button