IndiaNews

ഇന്ത്യയുടെ അടുത്ത 15 വര്‍ഷത്തേക്കുള്ള വികസന ദര്‍ശനരേഖ പ്രധാനമന്ത്രി രാജ്യവുമായി പങ്കുവയ്ക്കും

നിതി ആയോഗിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ട ഇന്ത്യയുടെ അടുത്ത 7 മുതല്‍ 15 വര്‍ഷം വരെയുള്ള വികസന ദര്‍ശനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവുമായി പങ്കുവയ്ക്കും.

2015-ല്‍ നിലവില്‍ വന്നതിനു ശേഷം നിതി ആയോഗിന്‍റെ ചെയര്‍മാന്‍ പദവി വഹിക്കുന്ന പ്രധാനമന്ത്രിയുടെ ആയോഗിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമായിരിക്കും ഇത്. അടുത്ത ബജറ്റിനും ആധാരമാകുക ഈ ദര്‍ശന രേഖയായിരിക്കും.

നെഹ്രൂവിയന്‍ ആശയങ്ങളിലൂന്നിയുള്ള പഞ്ചവത്സര പദ്ധതികള്‍ക്ക് പകരമായി തയാറാക്കുന്ന 3, 7, 15-വര്‍ഷ പദ്ധതികളെപ്പറ്റിയുള്ള ദര്‍ശനരേഖകാളെപ്പറ്റി നിതി അയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് നേതൃത്വം നല്‍കുന്ന പ്രസന്‍റേഷനും ഉണ്ടാകും. അവസാന പഞ്ചവത്സര പദ്ധതി 2016-17-ല്‍ പൂര്‍ത്തിയാകും. പകരം വരുന്ന ദര്‍ശനരേഖ ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ്ണമായും തയാറാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button