News

വിവാഹത്തലേന്ന് സഹോദരിമാരെ സഹോദരന്‍ കൊലപ്പെടുത്തി

ലാഹോര്‍: വിവാഹത്തലേന്ന് സഹോദരിമാരെ സഹോദരന്‍ കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ശനിയാഴ്ചയാണ് സംഭവം. കോസര്‍(22), ഗുല്‍സര്‍(28) എന്നിവരെയാണ് സഹോദരനായ നാസിര്‍ ഹുസൈൻ (35) വെടിവെച്ച് കൊന്നത്. ഇരുവരും സ്വന്തമായി കണ്ടെത്തിയയാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതും അവർ അന്യമതസ്ഥരായതുമാണ് കൊലപാതകത്തിന് കാരണം.

വിവാഹത്തില്‍ നിന്നും സഹോദരിമാരോട് പിന്മാറാന്‍ നാസിര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ അനുസരിച്ചില്ല. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാനിരിക്കെ തലേ ദിവസം നാസിര്‍ സഹോദരിമാരെ വെടിവെച്ച് കൊല്ലുകയും ഒളിവില്‍ പോവുകയുമായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. നാസിറിന്റെ പിതാവാണ് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button