NewsInternational

യു എസ്സിൽ ഇന്ത്യൻ വംശജനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ സുഹൃത്ത് കൊലപ്പെടുത്തി

ഹൈദരാബാദ്: ഭാരത വംശജനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഒപ്പം താമസിച്ച സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ ഓസ്റ്റിനിലാണ് സംഭവം. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ സങ്കീര്‍ത്ത് വിജയകുമാറാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സങ്കീര്‍ത്തിനൊപ്പം താമസിച്ചിരുന്ന ഇന്ത്യക്കാരനായ സായ് സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

പതിനഞ്ച് ദിവസം മുന്‍പാണ് സന്ദീപ് സങ്കീര്‍ത്തിന്റെ മുറിയില്‍ താമസിക്കാനെത്തുന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു സുഹൃത്തായ പ്രാനീത് കൊലപാതകത്തിന് ദൃക്സാക്ഷിയാണ്.

സങ്കീര്‍ത്തിന്റെ പിതാവ് ജി. വിജയ കുമാര്‍ തെലങ്കാന ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനാണ്. പഠനത്തിനായി രണ്ടര വര്‍ഷം മുന്‍പാണ് സങ്കീര്‍ത്ത് യുഎസില്‍ പോയത്. എംഎസ് പഠനത്തിനുശേഷം മൂന്നുമാസങ്ങള്‍ക്കുമുന്‍പ് ഓസ്റ്റിനില്‍ ജോലിക്കു കയറിയിരുന്നു. ഈ മാസം ആദ്യമാണ് ഗൗഡ് സങ്കീര്‍ത്തിന്റെ കൂടെ ഒരുമുറിയില്‍ താമസമാരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button