മനാമ● ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്തനിയന്ത്രണം വരുന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് നേടിയാല്‍ മാത്രമേ ഇനി മുതല്‍ ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയൂ. ഓണ്‍ലൈന്‍ മാധ്യമവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് നല്‍കുന്നതിനു പുറമേ ലൈസന്‍സ് ലഭിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി അലി ബിന്‍ മുഹമ്മദ് റുമൈ അറിയിച്ചു.
പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയുടെ മേല്‍നോട്ടം ആര്‍ക്കാണോ, അയാളുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാരിന് അപേക്ഷയോടൊപ്പം നല്‍കണം. വാര്‍ത്തയില്‍ വീഡിയോ ഉണ്ടെങ്കില്‍ അതിന്റെ ദൈര്‍ഘ്യം രണ്ട് മിനിറ്റില്‍ കൂടാന്‍ പാടില്ല. തത്സമയ സംപ്രേക്ഷണവും അനുവദിക്കില്ല. ഇത് പാലിക്കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Post Your Comments