മുള്‍ട്ടാന്‍● വിവാദ പാക് മോഡല്‍ ഖന്‍ഡീല്‍ ബലോച്ചി (26) നെ സഹോദരന്‍ വെടിവച്ചുകൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്കില്‍ നഗ്ന വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നതിനെതിരെ ഇളയസഹോദരന്‍ ഭീഷണിപ്പെടുത്തിയിരുന്നു.മോഡലിംഗില്‍നിന്ന് പിന്മാറണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തിന് ശേഷം സഹോദരന്‍ രക്ഷപ്പെട്ടുവെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്തിടെ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ തുണിയഴിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ബലോച്ച് ഇരു രാജ്യത്തും ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയത്. മത പണ്ഡിതനും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവുമായ മുഫ്തി അബ്ദുള്‍ ഖവിയോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതും പാകിസ്ഥാനില്‍ വന്‍ വിവാദമുണ്ടാക്കിയിരുന്നു.
ഒരാഴ്ചയായി ബലോച്ച് മുള്‍ട്ടാനില്‍ ഉണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുരക്ഷ നല്‍കണമെന്ന് ബലോച്ച് അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇദുല്‍ ഫിതറിന് ശേഷം മാതാപിതാക്കളോടൊപ്പം വിദേശത്തേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ബലോച്ച്.
ബലോച്ചിനെ വെടിവെച്ചുകൊന്നുവെന്നാണ് ആദ്യം ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മുള്‍ട്ടാനിലെ വസതിയില്‍ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന മറ്റൊരു റിപ്പോര്‍ട്ടും വരുന്നുണ്ട്.
Post Your Comments