യാഥാസ്ഥിതികരായ പാകിസ്ഥാനി സമൂഹത്തെ തന്‍റെ തുറന്ന സമീപനത്തിലൂടെ തുടര്‍ച്ചയായി പ്രകോപിതരാക്കി വിവാദനായികയായി മാറിയ പാക് സുന്ദരി ഖാണ്ടീല്‍ ബലോചിന്‍റെ സഹോദരന്‍ മൊഹമ്മദ് വസീം തന്‍റെ സഹോദരിയെ വധിച്ചതില്‍ തനിക്ക് കുറ്റബോധമൊന്നുമില്ലെന്ന് തുറന്നുപറഞ്ഞു. ഖാണ്ടീലിന് മയങ്ങാനുള്ള ഗുളിക നല്‍കി അവളെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം പോലീസിനെ വെട്ടിച്ചു മുങ്ങിനടക്കുകയായിരുന്ന വസീമിനെ കഴിഞ്ഞ ദിവസം പിടികൂടി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. അവിടെ വച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വസീം ഇങ്ങനെ പറഞ്ഞത്. മുസ്സഫര്‍ഗഡ് ജില്ലയില്‍ നിന്നാണ് വസീമിനെ മുള്‍താന്‍ സിറ്റി പോലീസ് പിടികൂടിയത്.
അതേസമയം, ഖാണ്ടീലിനെ മുസ്സഫറാബാദിലെ സ്വന്തം കുടുംബവീടിന് സമീപം ഖബറടക്കി. ഖാണ്ടീലിന്‍റെ മാതാപിതാക്കള്‍ മകളുടെ മരണത്തില്‍ എറെ ദുഃഖിതരായി കാണപ്പെട്ടു.
തന്‍റെ കൊലപാതകിയായ സഹോദരന്‍ ഉള്‍പ്പെടെ തങ്ങള്‍ എല്ലാവരുടേയും കാര്യങ്ങള്‍ ഖാണ്ടീല്‍ നോക്കിയിരുന്നു എന്ന് അച്ഛന്‍ മൊഹമ്മദ് അസീം പറഞ്ഞു. ഖാണ്ടീലിന്‍റെ നേട്ടങ്ങളില്‍ തന്‍റെ ആണ്‍മക്കള്‍ അസന്തുഷ്ടരും അസൂയാലുക്കളുമായിരുന്നു എന്നും അസീം പറഞ്ഞു.
Post Your Comments