ശനിയാഴ്ച നടന്ന നുണപരിശോധനാഫലത്തില്‍ പാകിസ്ഥാനിലെ വിവാദ സോഷ്യല്‍ മീഡിയ താരം ഖാണ്ടീല്‍ ബലോചിന്‍റെ കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നു. കുടുംബത്തിന് നാണക്കേടുണ്ടാക്കി എന്നകാരണം പറഞ്ഞ് ഖാണ്ടീലിനെ കഴുത്തുഞെരിച്ച് കൊന്നത് സഹോദരനല്ല, മറിച്ച് കസിന്‍ ആണെന്ന വിവരമാണ് നുണപരിശോധനയിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഖാണ്ടീലിനെ വധിച്ചു എന്ന്‍ കുറ്റസമ്മതം നടത്തിയ സഹോദരന്‍ മുഹമ്മദ് വസീമിനേയും, സംശയത്തിന്‍റെ നിഴലിലുണ്ടായിരുന്ന കസിന്‍ ഹഖ് നവാസിനേയും നുണപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് സത്യം പുറത്തു വന്നത്.
നുണപരിശോധനയില്‍ പുറത്തുവന്ന ഫലപ്രകാരം, ഖാണ്ടീലിനെ വധിച്ച സമയത്ത് 26-കാരനായ മുഹമ്മദ് വസീം അവളുടെ കയ്യുംകാലും അനക്കാന്‍ കഴിയാത്ത രീതിയില്‍ പിടിച്ചുകൊണ്ടു നിന്നപ്പോള്‍ ഹഖ് നവാസാണ് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
കൊലപാതകത്തിന് മുമ്പ് ഖാണ്ടീലിനേയും മാതാപിതാക്കളേയും പ്രതികള്‍ മയങ്ങാനുള്ള മരുന്ന്‍ നല്‍കി ഉറക്കിയിരുന്നു. സൗദി അറേബ്യയില്‍ താമസിക്കുന്ന ഖാണ്ടീലിന്‍റെ മൂത്ത സഹോദരന്‍ ആരിഫ് ആണ് “കുടുംബത്തിന്‍റെ മാനം സംരക്ഷിക്കുന്നതിന് വേണ്ടി” ഈ കൊലപാതകം നടത്താന്‍ വസീമില്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും ഇപ്പോള്‍ വെളിവായിട്ടുണ്ട്.
ആരിഫിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‍ വസീമും, ഹഖ് നവാസും കൊലപാതകം എങ്ങനെ നടത്തണം എന്ന്‍ പദ്ധതിയിട്ടു. തുടര്‍ന്നായിരുന്നു അന്താരാഷ്‌ട്രതലത്തില്‍ തന്നെ ഏറേ വിവാദമായി മാറിയ ഈ കൊലപാതകം അരങ്ങേറിയത്.
Post Your Comments