ഡര്‍ബന്‍ : മോഹന്‍ദാസിനെ മഹാത്മ ഗാന്ധിയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ണ്ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ അതവസാനിച്ചപ്പോള്‍ നിങ്ങളെ പുകഴ്ത്തിയിട്ടുണ്ടെന്നും മോദി പ്രസംഗദത്തില്‍ പറഞ്ഞു. നെല്‍സണ്‍ മണ്ടേലയുടെയും മഹാത്മ ഗാന്ധിയുടെയും കര്‍മ ഭൂമിയാണിതെന്നും മോദി പറഞ്ഞു. 11,000ല്‍ അധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മ ഗാന്ധിക്കും നെല്‍സണ്‍ മണ്ടേലയ്ക്കും ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണീ സന്ദര്‍ശനം. കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരായി ഇരു രാജ്യങ്ങളും തുടര്‍ന്നും നിലകൊള്ളുമെന്നും മോദി പറഞ്ഞു. വ്യവസായവും നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്കു തുറന്ന അവസരങ്ങളാണ് ഇന്ത്യയിലുള്ളത്. ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യം അനുഭവിച്ചപ്പോഴും എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ നീങ്ങുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യയില്‍ 500 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, ഗാന്ധിജിയെ ട്രെയിനില്‍നിന്ന് പുറത്താക്കിയതിന്റെ ഓര്‍മ പുതുക്കുന്നതിനായി പീറ്റര്‍മാരിട്‌സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്തു. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് ഗാന്ധിജി താമസിച്ചിരുന്ന ഫീനിക്‌സ് സെറ്റില്‍മെന്റും മോദി സന്ദര്‍ശിക്കുന്നുണ്ട്.
Post Your Comments