കൊച്ചി: നവജാതശിശുവിന് വാക്സിന് മാറി നല്‍കിയെന്ന് പരാതി. പാലാരിവട്ടം സ്വദേശികളുടെ എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ബിസിജി കുത്തിവയ്പ്പിന് പകരം ആറാഴ്ചയ്ക്ക് ശേഷം നല്‍കേണ്ട വാക്സിന് നല്‍കിയത്.
Read Also : ചെക്ക്പോസ്റ്റില്‍ മയക്കുമരുന്ന് വേട്ട : ടൂറിസ്റ്റ് ബസില്‍ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
ഇടപ്പള്ളിയില്‍ ആണ് സംഭവം. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ, വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ കുഞ്ഞ് ജനിച്ച സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
Read Also : ‘ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു, അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം’: സുരേഷ് ഗോപി
തുടർന്ന്, രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തില്‍, കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments