അഞ്ചൽ: അന്തേവാസിയെ തല്ലി വിവാദത്തിലായതിന് പിന്നാലെ പനയഞ്ചേരിയിലെ സ്നേഹാലയത്തിന്റെ നിലവിലെ പേര് മാറ്റി പുതിയ പേര് സ്ഥാപിച്ചു. ‘അർപ്പിത സ്നേഹാലയം’ എന്നായിരുന്ന പഴയ പേര്. ഇത് ‘അർപ്പിത ആശ്രയകേന്ദ്രം’ എന്നാക്കി മാറ്റി. അന്തേവാസിയെ സ്ഥാപന സെക്രട്ടറി ചൂരൽ കമ്പ് കൊണ്ട് അടിച്ചുവെന്നതിനെപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് പേരുമാറ്റൽ.
അന്തേവാസിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ്, സാമൂഹിക നീതി വകുപ്പ്, മനുഷ്യാവകാശ കമീഷൻ എന്നിവ സ്വമേധയാ നടപടിയെടുത്തിരിക്കുകയാണ്. കൊല്ലം റൂറൽ എസ്.പി കെ.ബി. രവി, ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ കെ.കെ. ഉഷ, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം പുനലൂർ സോമരാജൻ മുതലായവർ കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി പരിശോധന നടത്തിയിരുന്നു.
Read Also : ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡനം : പ്രതിക്ക് 12 വര്ഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി
സ്ഥാപന നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ട്. സ്ഥാപന നടത്തിപ്പിനുള്ള രജിസ്ട്രേഷനോ റെക്കോഡ്സോ മറ്റ് നിയമപരമായ അംഗീകാരമോ ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും രേഖകൾ പരിശോധിച്ചു വരികയാണെന്നും ജില്ല സാമൂഹിക നീതി വകുപ്പ് ഓഫിസർ വ്യക്തമാക്കി.
Post Your Comments