Latest NewsKeralaNews

ബീച്ചിലുണ്ടായ അടിപിടി, ബിന്ദു അമ്മിണിയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ

ആ സ്ത്രീ ഭര്‍ത്താവിന്റെ മുണ്ടഴിച്ചിട്ട് ചെരിപ്പൂരി അടിച്ചു

കോഴിക്കോട് : കോഴിക്കോട് ബീച്ചിലുണ്ടായ അടിപിടിയില്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയ്ക്കെതിരെ പരാതി നല്‍കുമെന്ന് മോഹന്‍ദാസിന്റെ ഭാര്യ. ബിന്ദു അമ്മിണി ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഭാര്യ പറഞ്ഞു. കയ്യില്‍ സൂക്ഷിച്ചിരുന്ന എന്തോ ഒരു ആയുധം ഉപയോഗിച്ച് അവര്‍ ഭര്‍ത്താവിന്റെ കാലില്‍ കുത്തിപരിക്കേല്‍പ്പിച്ചു. മുണ്ട് വലിച്ചഴിച്ചിട്ടു. ആണ്‍ വിഭാഗത്തിനു തന്നെ അപമാനകരമാകുന്ന പ്രവര്‍ത്തിയാണ് ബിന്ദു ചെയ്തത്. മര്‍മ്മ സ്ഥാനത്ത് പിടിച്ചാണ് മുണ്ട് വലിച്ചൂരിയത്. മൊബൈല്‍ എറിഞ്ഞു തകര്‍ത്തു. ചെരുപ്പൂരി അടിച്ചെന്നും ഭാര്യ വ്യക്തമാക്കി.

Read Also : ‘കേരളം അല്ല, ഞാൻ ഇന്ത്യ തന്നെ വിടുകയാണ്’: തന്നെ ആക്രമിക്കുന്നവർക്ക് സംഘപരിവാർ കാശ് കൊടുക്കുമെന്ന് ബിന്ദു അമ്മിണി

കൂടെയുള്ള ആളുകള്‍ പിടിച്ചു മാറ്റുന്നതിന് പകരം വീഡിയോ പകര്‍ത്തി. ഭര്‍ത്താവ് മദ്യപിച്ചിരുന്നില്ല. ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം ബീച്ചില്‍ പോയി കിടക്കട്ടെ എന്ന് പറഞ്ഞ് പോയതാണ്. എല്ലാറ്റിനും തെളിവുണ്ടെന്നും ഭാര്യ പറഞ്ഞു.

അതേസമയം ബിന്ദു അമ്മിണി നല്‍കിയ പരാതിയില്‍ മോഹന്‍ദാസിനെ വെള്ളയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബിന്ദു അമ്മിണിയുടെ ആക്രമണത്തില്‍ മോഹന്‍ദാസിന് കാര്യമായ പരിക്കുണ്ട്. കാലിന് സാരമായ പരിക്കേറ്റ മോഹന്‍ദാസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങാന്‍ ഒരുങ്ങുകയായിരുന്നു മോഹന്‍ദാസ്. ഇതിനിടെയാണ് പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button