കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് തന്നെ ആക്രമിച്ചയാൾ സംഘപരിവാറിന്റെ സ്ഥിരം ഗുണ്ടയാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. വെള്ളയിൽ സ്വദേശി ആയ മോഹൻദാസ് വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ ആണെന്നും ആർ.എസ്.എസ് നേതാവാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ട കാര്യമാണെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കി.
ശബരിമലക്കു പോകാൻ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരിൽ ഒരാൾ ആണ് ഇയാളെന്നും തന്നെ ആക്രമിച്ച കോഴിക്കോട് ബീച്ചിൽ വെച്ച് ഒരാഴ്ച മുൻപ് സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പോലീസ് താക്കീതു കൊടുത്തു വിട്ട പ്രതിയാണ് ഇയാളെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു.
‘ബിന്ദു അമ്മിണി ആക്രമിച്ചു എന്ന് ആരോപിക്കുന്ന നിഷ്കളങ്കനായ ആർ.എസ്.എസ് നേതാവ്, കർസേവകൻ ആരാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ, ശബരിമലക്കു പോകാൻ വൃതമെടുത്തു ഇരുമുടി നിറച്ച യുവാക്കളെ തടഞ്ഞു കലാപം ഉണ്ടാക്കിയവരിൽ ഒരാൾ, ഒരാഴ്ച മുൻപ് എന്നെ ആക്രമിച്ച അതെ സ്ഥലത്തു സ്ത്രീകളെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനു പോലീസ് താക്കീതു കൊടുത്തു വിട്ട പ്രതി. സംഘപരിവാറിന്റെ സ്ഥിരം ഗുണ്ട. ഇങ്ങനെ തുടങ്ങുന്ന കുറച്ചു ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന നിഷ്കളങ്കൻ’, ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Reda:2020-21 വർഷത്തെ ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരം: അന്തിമ പട്ടികയില്‍ നിന്നും സൂപ്പർ താരങ്ങൾ പുറത്ത്
അതേസമയം, ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതിയായ മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയെ പൊലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്‍റെ പരിഗണനയിലാണ്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. ദൃശ്യങ്ങൾ പുറത്തായി, ചർച്ചയായതോടെയാണ് പൊലീസ് നടപടിയെടുത്തത്. കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വെള്ളയില്‍ പൊലീസ് വീട്ടിലെത്തിയാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്.
Post Your Comments