ശ്രീ നാരായണഗുരുവിനെ ഉദ്ധരിച്ചു കൊണ്ട് ബജറ്റിന് തുടക്കം കുറിച്ചു. 6302 കോടിയുടെ അടിയന്തരബാധ്യതകള്‍ കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. 24,000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്കിടയാക്കി.
പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ട് വര്‍ഷത്തേക്കില്ല.
മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികയും ഓണത്തിന് മുന്‍പേ നല്‍കും.
ഒരു മാസത്തെ ശമ്പളം ഓണത്തിന് മുന്‍പേ കൊടുക്കും.
സംസ്ഥാനത്തെ 60 കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കും.
ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് പെന്‍ഷന്‍ നൽകും. അഞ്ച് വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും പെന്‍ഷന്‍ നൽകും.
കാരുണ്യാ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും.
എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കും.
Post Your Comments