വീടില്ലാത്തവരുടെ സമഗ്രലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും. ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം. സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സന്നദ്ധസംഘടനകള്‍ തയ്യാറാവണം.
മാരകരോഗ ചികില്‍സ സൗജന്യമാക്കും. കിടപ്പിലായവരുടെ വീട്ടിലൊരാള്‍ക്ക് അറുന്നൂറ് രൂപ വീതം ധനസഹായം നൽകും .
ആശ്രയാ പദ്ധതി വിപുലീകരിക്കും. ഇതിനായി അന്‍പത് കോടി നൽകും. കുടുംബശ്രീയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ആശ്രയാ പദ്ധതിക്ക് അര്‍ഹരായവരുടെ ലിസ്റ്റ് തയ്യാറാക്കുക.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പത്തുകോടി രൂപ വകയിരുത്തും. ബുദ്ധിമാദ്ധ്യവും വളര്‍ച്ചാ പ്രശ്‌നങ്ങളുമുള്ള കുട്ടികളുടെ സ്‌കൂളുകള്‍ക്ക് 20 കോടി നൽകും.
അന്ധവിഭാഗക്കാര്‍ക്ക് ടാബുകള്‍ വാങ്ങാന്‍ ഒന്നരകോടി നൽകും. അന്ധരുടെ ക്രിക്കറ്റ് അസോസിയേഷന് 10 കോടി സഹായം നൽകും. ഭിന്നശേഷിക്കാര്‍ക്ക് 68 കോടി രൂപയുടെ ധനസഹായം.
സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കും. ഇതിനായി 300 കോടി രൂപ അധികമായി വകയിരുത്തും. അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി നൽകും. ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിക്കും ഇതിനായി 20 കോടി വിലയിരുത്തി. തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
Post Your Comments