IndiaNews

റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവാവ് പിടിയില്‍

ചെന്നൈ : ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ നുങ്കമ്പാക്കം സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ വെട്ടിക്കൊന്ന കേസില്‍ ഒരാഴ്ചയ്ക്കു ശേഷം അറസ്റ്റ്. രാംകുമാര്‍ എന്ന യുവാവാണ് ഇന്നലെ രാത്രി ചെങ്കോട്ടയില്‍ പിടിയിലായത്. എന്‍ജിനീയറിങ് ബിരുദധാരിയായ രാംകുമാര്‍ മൂന്നു വര്‍ഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം.സ്വാതിയുടെ നഷ്ടപ്പെട്ട മൊബൈലില്‍നിന്ന് അവസാനം സിഗ്‌നല്‍ ലഭിച്ചതും ഇവിടെനിന്നാണ്. ഇതു പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാംകുമാര്‍ സ്ഥലത്തുനിന്നു മുങ്ങിയതായി കണ്ടെത്തി. സ്വാതിയുടെ വീടും ഇതിനടുത്താണ്. സംശയം തോന്നി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ രാംകുമാര്‍ ചെങ്കോട്ടയിലുണ്ടെന്നു വ്യക്തമായി. പൊലീസിനെ കണ്ടയുടന്‍ കത്തി വച്ചു സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുനെല്‍വേലിയിലെ ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങള്‍, ഫെയ്‌സ്ബുക് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ തുടങ്ങിയവ പിന്തുടര്‍ന്നുള്ള പൊലീസിന്റെ അന്വേഷണം തമിഴ്‌നാടിനു പുറമെ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു. നുങ്കമ്പാക്കം സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണു സ്വാതി കുത്തേറ്റുമരിച്ചത്. മറ്റു യാത്രക്കാര്‍ നോക്കി നില്‍ക്കെയാണ് യുവാവ് സ്വാതിയെ ആക്രമിച്ചത്. യുവാവും സ്വാതിയും തമ്മില്‍ വാഗ്വാദമുണ്ടായി. തര്‍ക്കം തുടരുന്നതിനിടെ യുവാവ് ബാഗില്‍ നിന്നു വെട്ടുകത്തിയെടുത്തു തുടരെത്തുടരെ വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിലും വെട്ടേറ്റ സ്വാതി സംഭവസ്ഥലത്തു മരിച്ചു. രക്തത്തില്‍ കുളിച്ചു കിടന്ന മൃതദേഹം രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണു മാറ്റിയത്.
ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി ഒരാഴ്ചയായി പൊലീസ് തെരച്ചില്‍ തുടരുകയായിരുന്നു. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തിന് ഒരാഴ്ച മുന്‍പും സ്വാതിയും യുവാവും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തുകയും യുവതി അതു നിരസിക്കുകയും ചെയ്തതായി പറയുന്നു. 2014ല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ സ്വാതി കഴിഞ്ഞ വര്‍ഷമാണ് ഇന്‍ഫോസിസില്‍ ജോലിക്കു ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button