മുന്‍നിര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യൂവിന്റേയും ടി.വി.എസിന്റേയും പങ്കാളിത്തത്തില്‍ വിപണി പിടിക്കാനെത്തുന്നൊരു സ്പോര്‍ട്സ് ബൈക്കാണ് ജി310ആര്‍. സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്റില്‍ ഏവരും കാത്തിരിക്കൊന്ന മറ്റൊരു ലോഞ്ച് കൂടിയാണിത്. വിപണിയിലവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം കമ്പനി അടുത്തിടെയാണ് നടത്തിയത്.
ബി.എം.ഡബ്ല്യൂ ഒരു ആഡംബര വാഹന നിര്‍മാതാവായതിനാല്‍ കൂടിയ വിലയ്ക്കുള്ള ബൈക്കായിരിക്കും എന്നാണ് ഏവരും ചിന്തിക്കുക. എന്നാല്‍ എതിരാളിയായ കെ.ടി.എംമിനേക്കാള്‍ കുറഞ്ഞവിലയ്ക്കാണ് ഈ ബി.എംഡബ്ല്യൂ ബൈക്കെത്തുന്നത്. വിപണിയില്‍ 1.8ലക്ഷമെന്ന ആകര്‍ഷക വിലയിലെത്തിക്കാനാണ് കമ്പനി തീരുമാനം. സ്പോര്‍ട്സ് ബൈക്ക് പ്രേമികളെ സംബന്ധിച്ചിതൊരു സന്തോഷ വാര്‍ത്ത കൂടിയാണ്.
ടി.വിഎസിന്റെ ഹൊസൂര്‍ ശാഖയില്‍ നിന്നാണ് ബൈക്കിന്റെ നിര്‍മാണം നടത്തിയിട്ടുള്ളത് മാത്രമല്ല വിദേശ വിപണിയിലേക്ക് കയറ്റി അയക്കുന്നതും ഇവിടെ നിന്നാണ്.
ഇന്ത്യ-ജര്‍മ്മന്‍ കൂട്ടായ്മയില്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് അയക്കുന്ന ബൈക്ക് എന്നുള്ള പ്രത്യേകത കൂടിയുണ്ട് ഈ ബൈക്കിന്. ബി.എം.ഡബ്ല്യൂവിന്റെ സാങ്കേതിക വിദഗ്ദ്ധരാണ് ജി 310ആറിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.
313 സി.സി സിംഗിള്‍ സിലിണ്ടര്‍ ഡി.ഒ.എച്ച്.സി എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 34 ബി.എച്ച്.പിയും 28എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്.
6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ് ഈ ബൈക്കിന് നല്‍കിയിട്ടുള്ളത്. ലിറ്ററിന് 36 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയാണ് ബൈക്കിനുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 11ലിറ്ററാണ് ബൈക്കിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
മുന്നില്‍ 300 എം.എം ഡിസ്ക് ബ്രേക്കും പിറകില്‍ 240 എം.എം ഡിസ്ക് ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള ഈ ബൈക്ക് യമഹയുടെ എഫ്.സി ബൈക്കുകളെ അനുസ്മരിപ്പിക്കുന്നതാണ്.
കെ.ടി.എം ഡ്യൂക്ക് 390, ബെനലി ടി.എന്‍.ടി 300, മഹീന്ദ്ര മോജോ 300 എന്നിവരെയാണ് വിപണിയില്‍ ബി.എം.ഡബ്ല്യൂ ബൈക്കിന് എതിരിടേണ്ടി വരിക. ഈ വര്‍ഷം തന്നെ ബൈക്കിനെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി നല്‍കിയിട്ടുള്ള അറിയിപ്പ്.
Post Your Comments