IndiaNewsTechnologyAutomobile

രണ്ട് ലക്ഷം രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാം കിടിലന്‍ സൂപ്പര്‍ ബൈക്കുകള്‍

സൂപ്പര്‍ബൈക്കുകളുടെ കാലഘട്ടത്തിലൂടെയാണ് നമ്മളിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വന്‍ കുതിരശക്തികള്‍ നിരത്തിലൂടെ പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ ഒരു സൂപ്പര്‍ ബൈക്കെങ്കിലും സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ എന്നാഗ്രഹിക്കുന്നവരുമുണ്ടാകും നമ്മുക്കിടയില്‍. ഒരു സൂപ്പര്‍ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയും അതിന് കഴിയാതെ വരികയും ചെയ്യുന്നത് ലോകത്തിലെ ഏറ്റവും കൊടിയ സങ്കടങ്ങളിലൊന്നാണ് എന്നു വേണം പറയാന്‍.

 

എങ്കിലും ഒരു ഒന്നര-രണ്ട് ലക്ഷം രൂപ വരെ മുടക്കാന്‍ കഴിയുന്നവര്‍ക്ക് കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ കിടിലന്‍ സ്പോര്‍ട്സ് ബൈക്കുകള്‍ ഇന്ന് ലഭ്യമാണ്. ഈ വിലനിലവാരത്തില്‍ ഇന്ത്യന്‍ വിപണിയിലുള്ള ചില സ്പോര്‍ട്സ് ബൈക്കുകളെയാണിവിടെ പരിചയപ്പെടുത്തുന്നത്. സൂപ്പര്‍ ബൈക്ക് ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് ലക്ഷത്തിന് താഴെയുള്ള ഈ ബൈക്കുകളിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

കെ.ടി.എം 390ഡ്യൂക്ക്, 1.80ലക്ഷം

 

ഇന്ത്യന്‍ ടൂവീലര്‍ വിപണിയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കെ.ടി.എം ബൈക്കുകള്‍ക്ക് കഴിഞ്ഞു. യുവതലമുറയുടെ ഇഷ്ട വാഹനം കൂടിയാണിത്. ഇന്ത്യയില്‍ പെര്‍ഫോമന്‍സ് ബൈക്കേതെന്നാല്‍ ചൂണ്ടിക്കാണിക്കാവുന്ന ഒരു ബൈക്കാണ് കെടിഎം ഡ്യൂക്ക്. 44പി.എസ് കരുത്തും 35എന്‍എം ടോര്‍ക്കും നല്‍കുന്ന 373സി.സി സിങ്കള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. എന്‍ജിനൊപ്പം 6സ്പീഡ് ഗിയര്‍ബോക്സും നല്‍കിയിട്ടുണ്ട്. 139കിലോഗ്രാം ഭാരമാണ് ബൈക്കിനുള്ളത്. ഡിസ്ക് ബ്രേക്കാണ് ഇരുചക്രങ്ങളിലും നല്‍കിയിരിക്കുന്നത്. 160km/h ഉയര്‍ന്ന വേഗതുള്ള ബൈക്ക് ലിറ്ററിന് 25 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.80ലക്ഷമാണ് ഡ്യൂക്കിന്റെ ദില്ലി എക്സ്ഷോറൂം വില.

 

മഹീന്ദ്ര മോജോ, 1.58 ലക്ഷം

 

ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് മോജോയ്ക്ക് ലഭിക്കുന്നത്. ടൂടര്‍ ബൈക്കായി വിപണിയിലെത്തിച്ചിട്ടുള്ള ഒരു നേക്കഡ് മോട്ടോര്‍ സൈക്കിളാണ് മോജോ. 295സി.സി സിങ്കിള്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോജോയ്ക്ക് കരുത്തേകുന്നത്. 6സ്പീഡ് ട്രാന്‍സ്മിഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബൈക്ക് 27ബി.എച്ച്‌.പി കരുത്തും 30എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 160 കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിന് 36km/l മൈലേജാണുള്ളത്. 21ലിറ്റര്‍ ഫ്യുവല്‍ ടാങ്കും അലോയ് വീലുകളുമാണ് മറ്റൊരു സവിശേഷത.

 

ഹോണ്ട സി.ബി.ആര്‍ 250, 1.57 ലക്ഷം

 

ഇന്ത്യന്‍ വിപണിയിലെ വളരെ വൈദിഗ്ദ്ധ്യമേറിയ ബൈക്കുകളില്‍ ഒന്നാണ് ഹോണ്ട സി.ബി.ആര്‍. ദൈനദിന ഉപയോഗത്തിനും ദൂര യാത്രകള്‍ക്കും ഒരുപോലെ യോജിച്ചതാണ് ഹോണ്ടയുടെ ഈ ബൈക്ക്. സിറ്റിയിലും ദൂരയാത്രകള്‍ക്കും ഉതകുന്ന തരത്തില്‍ സുഖപ്രദമായ റൈഡിംഗ് പെസിഷനാണ് ബൈക്കിനുള്ളത്. എയറോഡൈനാമിക് ഡിസൈനാണ് ഫുള്ളി ഫയേര്‍ഡ് ഹോണ്ട സി.ബി.ആറിനുള്ളത്. 26ബി.എച്ച്‌.പിയും 23എന്‍എം ടോര്‍ക്കും നല്‍കുന്ന 249സി.സി സിങ്കിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചെക്റ്റഡ് എന്‍ജിനാണ് കരുത്തേകാനായി ഉപയോഗിച്ചിരിക്കുന്നത്. 6സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനില്‍ ഘടിപ്പിച്ചിട്ടുള്ളത്. സുഖപ്രദമായ റൈഡ് നല്‍കത്തക്ക വിധം മുന്നില്‍ ടെലസ്കോപിക് സസ്പെന്‍ഷനും പിന്നിലായി മോണോ ഷോക്ക് അബ്സോബറുമാണ് നല്‍കിയിരിക്കുന്നത്. 167കിലോഗ്രാം ഭാരമുള്ള ബൈക്കിന് 29km/l മൈലേജാണുള്ളത്. 1.57 ലക്ഷമാണ് സിബിആറിന്റെ ദില്ലി എക്സ്ഷോറൂം വില.

 

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, 1.55ലക്ഷം

 

ഓഫ് റോഡിംഗിനും ഓണ്‍ റോഡിംഗിനും ഒരുപോലെ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന കരുത്തുറ്റ ബൈക്കാണ് ഹിമാലയന്‍. 411 സി.സി സിങ്കിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 24.5ബി.എച്ച്‌.പിയും 32എന്‍എം ടോര്‍ക്കുമാണ് എന്‍ജിനുള്ളത് കൂടാതെ ഒരു 5സ്പീഡ് ഗിയര്‍ബോക്സ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 182കിലോഗ്രാം ഭാരമുള്ള ബൈക്ക് 32km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.55 ലക്ഷമാണ് ഹിമാലയന്‍ ബൈക്കിന്റെ ദില്ലി എക്സ്ഷോറും വില.

 

ബജാജ് പള്‍സര്‍ ആര്‍എസ് 200

 

ബജാജിന്റെ ഏറ്റവും വേഗമേറിയ ബൈക്കാണ് പള്‍സര്‍ ആര്‍ എസ് 200. സ്പോര്‍ട്സ് ബൈക്ക് വിഭാഗത്തിലേക്ക് ബജാജിന്റെ ആദ്യ കാല്‍വെപ്പായിരുന്നു ഇത്. ഫോര്‍ വാല്‍വ് ട്രിപ്പിള്‍ സ്പാര്‍ക് ഡി.ടി.എസ്‌.ഐ എന്‍ജിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. 24.5 പി എസ് കരുത്തും 18.6 എന്‍ എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുന്നത്. ഫ്യുവല്‍ ഇന്‍ജെക്ഷന്‍, ലിക്വിഡ് കൂളിങ് തുടങ്ങിയവയാണ് എന്‍ജിന്റെ മറ്റ് സവിശേഷതകള്‍. മണിക്കൂറില്‍ 141 കിലോമീറ്ററാണ് പരമാവധി വേഗം. 165കിലോഗ്രാം ഭാരമുള്ള ബൈക്കിന് 35km/l മൈലേജാണുള്ളത്. 1.21ലക്ഷമാണ് ഈ സ്പോര്‍ട്സ് ബൈക്കിന്റെ ദില്ലി എക്സ്ഷോറും വില.

യമഹ വൈസെഡ്‌ എഫ്.ആര്‍15, 1.20 ലക്ഷം

 

ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിപണിക്കു തന്നെ പുതുമയാര്‍ന്ന ഘടകങ്ങള്‍ സഹിതമാണു യമഹ വൈസെഡ്‌എഫ് ആര്‍ 15 അവതരിച്ചത്. ബൈക്കില്‍ 150 സി.സി സിങ്കിള്‍ സിലിണ്ടര്‍ എസ്‌.ഒ.എച്ച്‌.സി നാലു സ്ട്രോക്ക് എന്‍ജിനില്‍ ഫ്യുവല്‍ ഇഞ്ചക്ഷനു പുറമെ ലിക്വിഡ് കൂളിങ് സംവിധാനവുമുണ്ട്. 17ബി.എച്ച്‌.പിയും 15എ.ന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ സൃഷ്ടിക്കുന്നത്. കുതിപ്പിനോടും കരുത്തിനോടും കിട പിടിച്ച്‌ നില്‍ക്കാന്‍ ആറു സ്പീഡ് ഗീയര്‍ബോക്സാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഭാരക്കുറവിനും മികച്ച ഹാന്റിലിഗിനും പേരുകേട്ട ഡെല്‍റ്റ ബോക്സ് ഫ്രെയിമാണ് യമഹ ആര്‍ 15ന്റെ ചാസി. ഭാരക്കുറവുള്ളത് കൊണ്ട് തന്നെ 42km/l എന്ന ഉയര്‍ന്ന മൈലേജാണ് ഈ സ്പോര്‍ട്സ് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button