Bikes & ScootersLatest News

ഓഫ് റോഡ് ബൈക്കുകൾക്ക് പിന്നാലെ മറ്റൊരു കിടിലൻ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ച് സുസുക്കി

ബൈക്കിന്റെ ബുക്കിംഗ് ഒരുമാസം മുമ്പെ കമ്പനി തുടങ്ങിയിരുന്നു

ഓഫ് റോഡ് ബൈക്കുകൾക്ക് പിന്നാലെ മറ്റൊരു കിടിലൻ ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിച്ച് സുസുക്കി.ഓഫ്‌റോഡ് മികവുകൂടിയ വിസ്‌ട്രോം 650 XTപതിപ്പിനെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. രാജ്യാന്തര നിരയില്‍ വിസ്‌ട്രോം 650 യ്ക്ക് രണ്ടു വകഭേദങ്ങളുണ്ട്. മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നുതലമുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

V STORM 650XT

645 സിസി വിട്വിന്‍ എഞ്ചിന് 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിച്ച് വിസ്‌ട്രോം 650 XTയെ നിരത്തിൽ കരുത്തനാക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എബിഎസ് ഉൾപ്പെടുന്ന 310 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 260 mm ഡിസ്‌ക് പിന്‍ ടയറിലും സുരക്ഷാ ചുമതല വഹിക്കുന്നു. വയര്‍ സ്‌പോക്ക് റിമ്മുകളില്‍ ബ്രിഡ്ജ്‌സ്‌റ്റോണ്‍ ബാറ്റ്‌ലാക്‌സ് അഡ്വഞ്ചചര്‍ A40 ട്യൂബ്‌ലെസ് ടയറുകൾ നൽകിയിരിക്കുന്നു. 7.46 ലക്ഷം രൂപ വില വരുന്ന ബൈക്കിന്റെ ബുക്കിംഗ് ഒരുമാസം മുമ്പെ കമ്പനി തുടങ്ങിയിരുന്നു. 50,000 രൂപയായിരുന്നു ബുക്കിംഗ് തുക.

V STORM 650XT

V STORM 650XT

V STORM 650XT

shortlink

Related Articles

Post Your Comments

Related Articles


Back to top button