NewsTechnologyAutomobile

2016 ലെ ഏറ്റവും മികവുറ്റ അഞ്ച് കാറുകള്‍

വമ്പന്‍ ഓഫറുകളുമായി വന്‍കിട കാര്‍ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാരുതി സുസുകി, ടാറ്റാ മോട്ടോര്‍സ്, ഹ്യുണ്ടായ് ഇന്ത്യ, റെനോ തുടങ്ങിയവര്‍ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയാണ്. 2016-ല്‍ പുറത്തിറങ്ങുന്ന മികച്ച വാഹനങ്ങള്‍ എന്ന് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്ന കാറുകളെ പരിചയപ്പെടാം

മാരുതി ബലേനൊ ആര്‍.എസ്

ഇന്റോ ജാപ്പനീസ് കമ്പനിയായ മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ എക്കാലത്തെയും വിജയങ്ങളില്‍ ഒന്നാണ് ബലേനൊ. വിപണിയില്‍ ഹ്യുണ്ടായ് ഐ20 എലൈറ്റിനെ കടത്തി വെട്ടിയ ബലേനൊ, കൂടുതല്‍ പുഷ്ടിപ്പെടുത്തി രംഗത്തിറക്കുകയാണ് കമ്പനി. ബലേനൊ ആര്‍ എസ്സിന് 110 ബിഎച്പി പവറും 170 എന്‍ എം പീക്ക് റ്റോര്‍ക്കും ഉല്‍പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ത്രീസിലിന്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ആണുള്ളത്. 2016 സെപ്തംബറില്‍ മാരുതി ബലേനൊ ആര്‍ എസ് വിപണിയിലെത്തും.

വില: 8 മുതല്‍ 9 ലക്ഷം രൂപ വരെ

ഹ്യുണ്ടായ് ഇലാന്‍ട്ര

ഹ്യുണ്ടായ് ഇലാന്‍ട്രയുടെ രണ്ടാം ജെനറേഷന്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കഴിഞ്ഞു. 2016 സെപ്തംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഇലാന്‍ട്രയ്ക്ക് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനും ഉണ്ടായിരിക്കും. 2016 നവംബറോടെ പുതിയ ഇലാന്‍ട്ര വിപണിയിലെത്തും.
വില: 15 മുതല്‍ 20 ലക്ഷം രൂപ വരെ

റെനോ ക്വിഡ് എ.എം.ടി

റെനോ ക്വിഡിന്റെ വിജയവും വിപണിരംഗത്ത് മാരുതി സുസുകിയുമായുള്ള കടുത്ത മത്സരവും കണക്കിലെടുത്ത് റെനോ, ക്വിഡ് എ.എം.ടി എന്ന വകഭേം പുറത്തിറക്കുന്നു. റെനോ ക്വിഡിന്റെ അതേ 800 സിസി ത്രീസിലിന്റര്‍ പെട്രോള്‍ എഞ്ചിനുമായി എത്തുന്ന ക്വിഡ് എ.എം.ടിക്ക്, 53 ബി.എച്.പി പവറില്‍ ഈ.സി.ആര്‍ എ.എം.ടി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ആണുള്ളത്. 2016 ഒക്ടോബറില്‍ റെനോ ക്വിഡ് എ.എം.ടി വിപണിയില്‍ എത്തും.
വില: 3 ലക്ഷം രൂപ

ടാറ്റാ കൈറ്റ്5

ടിയാഗോ ഹാച്ച്ബാക്കിന്റെ വകഭേദമായ ടാറ്റാ കൈറ്റ്5, ഇന്റിഗോ ഇസി5 നു പകരം നില്‍ക്കും. ഓട്ടോ എക്‌സ്‌പോ 2016-ലാണ് ടാറ്റാ കൈറ്റ്5 ആദ്യമായി പ്രദര്‍ശിപ്പിച്ചത്. എക്‌സ് ഒ മോഡുലര്‍ പ്ലാറ്റ്‌ഫോമിന്റെ മുകളിലായുള്ള ഒതുക്കമുള്ള സെഡാനാണ് ടാറ്റാ കൈറ്റ്5 ഇനെ ശ്രദ്ധേയമാക്കുന്നത്. 84 ബി.എച്.പി ഉള്ള 1.2 ലിറ്റര്‍ റെവട്രോണ്‍ പെട്രോള്‍ എഞ്ചിനും 74 ബി.എച്.പി ഉള്ള 1.05 റെവട്ടോര്‍ക് ഡീസല്‍ എഞ്ചിനും അടങ്ങുന്ന ടാറ്റാ കൈറ്റ്5, വിപണിയില്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമെയ്‌സ് തുടങ്ങിയ വാഹനങ്ങളോട് മാറ്റുരക്കും. 2016 നവംബറിനുള്ളില്‍ ടാറ്റാ കൈറ്റ്5 വിപണിയിലെത്തും.
വില: 4 ലക്ഷം രൂപ

മാരുതി സുസുകി ഇഗ്‌നിസ്

ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2016ഇലാണ് ഇഗ്നിസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മഹീന്ദ്ര കെ.യു.വി100 എന്ന മിനി എസ് യു.വിയോട് മത്സരിക്കാനായി പുറത്തിറങ്ങുന്ന ഇഗ്‌നിസ്സിന് 83 ബി.എച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് പെട്രോള്‍ എഞ്ചിന്‍ ആണുള്ളത്. ഇതിന്റെ ഡീസല്‍ എഞ്ചിന്‍ 74 ബി.എച്.പി പവര്‍ ഉത്പാദിപ്പിക്കുന്നു. മാരുതി സുസുകി ഇഗ്‌നിസ് 2016 നവംബറില്‍ പുറത്തിറങ്ങും.
വില: 5 മുതല്‍ 6 ലക്ഷം രൂപ വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button