കിടിലന്‍ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാൻഡ് ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വേര്‍ക്ക്‌സ്. യുവാക്കളെ ലക്ഷ്യമിട്ടു എയ്‌സ് ഡിലക്‌സ്, മിസ്ഫിറ്റ് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതിൽ ആദ്യം എയ്‌സ് ഡിലക്‌സായിരിക്കും വിപണിയിലെത്തുക. മിസ്ഫിറ്റിനെ അടുത്ത മാസം പ്രതീക്ഷിക്കാം.
റെട്രോ സ്‌റ്റൈല്‍ നേക്കഡ് ബൈക്കാണ് എയ്‌സ് ഡിലക്‌സ്. 229 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിൻ 15.4 ബിഎച്ച്പി പവറും 16 എന്‍എം ടോര്‍ക്കും നൽകി ബൈക്കിന് കരുത്തും, 5 സ്പീഡ് ഗിയർ ബോക്സ് കുതിപ്പും നൽകുന്നു. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 30 കിലോമീറ്റര്‍ ഇന്ധനക്ഷമത കമ്പനി വാഗ്‌ദാനം ചെയുന്നു. 150 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ബൈക്കിനു 133 കിലോഗ്രാമാണ് ഭാരം.
സ്‌ക്വയര്‍സെക്ഷന്‍, സിംഗിള്‍ഡൗണ്‍ട്യൂബ് ഫ്രെയ്മിലാണ് എയ്‌സിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മുന്നില്‍ അപ്പ്‌സൈഡ് ഡൗണ്‍ ഫോർക്ക് പിന്നില്‍ ഡ്യുവല്‍ഷോക്ക് അബ്‌സോര്‍ബേഴ്‌സ് സസ്‌പെൻഷനും , മുന്നില്‍ 298 എംഎം ഡിസ്‌ക്ക് ബ്രേക്ക് പിന്നില്‍ 210 എംഎം ഡിസ്‌ക്ക് ബ്രേക്ക് സുരക്ഷാ ചുമതലയും വഹിക്കുന്നു. എയ്‌സ് ഡീലക്‌സിന് 2.24 ലക്ഷം രൂപയും മിസ്ഫിറ്റിന് 2.49 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
Post Your Comments