മൊസൂള്‍: ഐ.എസ് ഭീകരര്‍ 19 യസീദി പെണ്‍കുട്ടികളെ ജീവനോടെ കത്തിച്ചു. ലൈംഗിക അടിമത്വത്തിന് പെണ്‍കുട്ടികള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഇരുമ്പ് കൂടുകളിലടച്ച് പെണ്‍കുട്ടികളെ ഭീകരര്‍ കത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊസൂളില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയാണ് ഐ.എസ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുമ്പോള്‍ നിരവധി പേര് നോക്കിനിന്നുവെന്നും ആരും സംഭവം തടയാന്‍ ശ്രമിച്ചില്ലെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.
2014ന് ശേഷം 30000 ത്തോളം യസീദി പെണ്‍കുട്ടികളെയാണ് ഐ.എസ് ലൈംഗിക അടിമകളാക്കിയത്. ഇപ്പോഴും 1800ഓളം പെണ്‍കുട്ടികളെ ഐ.എസിന്റെ അടിമകളാക്കിവച്ചിരിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍.
Post Your Comments