Latest NewsIndiaNews

പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം

കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ മുളക് പുരട്ടി ക്രൂരപീഡനം

നൗഗഡ: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കോഴി ഫാം ഉടമ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിച്ചു. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് പുരട്ടി കോഴി ഫാം ഉടമ ക്രൂരമായി പീഡിപ്പിച്ചു. നൗഗഡിലെ സിദ്ധാര്‍ത്ഥ് നഗറില്‍ നിന്നാണ് മനുഷ്യമനഃസാക്ഷി മരവിച്ചുപോകുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Read Also: ട്രെയിനിൽ നിന്ന് വീണ് എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം

പ്രദേശത്തെ കോഴി ഫാമില്‍ കയറിയെന്നും പണം മോഷ്ടിച്ചെന്നും ആരോപിച്ചാണ് 10,15 വയസുള്ള കുട്ടികളെ കൊണ്ട് മൂത്രം കുടിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി തേയ്ക്കുകയും ചെയ്തത്. മോഷണം സമ്മതിക്കാതിരുന്നതോടെ പെട്രോളും ദേഹത്ത് കുത്തിവച്ചു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറം ലോകമറിയുന്നത്. 2,000 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കുട്ടികളോട് കോഴി ഫാം ഉടമ കണ്ണില്ലാത്ത ക്രൂരത ചെയ്തത്.

ഫാം ഉടമ സൗദും കൂട്ടാളി ഷാപ്പുവും ചേര്‍ന്നാണ് അതിക്രൂര പീഡനത്തിന് കുട്ടികളെ ഇരയാക്കിയത്. കുട്ടികളെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ചായ നല്‍കിയ ശേഷമായിരുന്നു ക്രൂര പീഡനങ്ങള്‍ക്ക് തുടക്കം. ഇരു കുപ്പികളിലുമായി മൂത്രം നല്‍കി നിര്‍ബന്ധിച്ച് കുടിപ്പിച്ചു, കുടിച്ചില്ലെങ്കില്‍ കാലൊടിക്കുമെന്നായിരുന്നു ഭീഷണി, ശേഷം തുണിയുരിഞ്ഞ് ഇരുവരെയും നഗ്‌നരാക്കി ശരീരത്തില്‍ പെട്രോള്‍ കുത്തിവച്ചു. പിന്നാലെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി തേയ്ക്കുകയായിരുന്നു. ഇവര്‍ നിലവിളിച്ചെങ്കിലും പോകാന്‍ അനുവദിച്ചില്ലെന്നും ഇവരുടെ രക്ഷിതാക്കളില്‍ ഒരാള്‍ പറഞ്ഞു.

എട്ടുപേര്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഉസൈര്‍, ഷെര്‍ അലി,മുഹമ്മദ് അക്കിബ്,അബ്ദുള്ള എന്നിവര്‍ പിടിയിലായി. ഒളിവില്‍ പോയ പ്രധാന പ്രതികള്‍ക്കടക്കം തെരച്ചില്‍ ശക്തമാക്കിയെന്ന് സിദ്ധാര്‍ത്ഥ് നഗര്‍ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button