തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഘാതകിയുടേതെന്ന് പറഞ്ഞ് പൊലീസ് പുറത്തുവിട്ട രേഖാചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിഷ വധക്കേസിനെ ഇത്രയും വിവാദമാക്കിയത് സോഷ്യല്‍ മീഡിയയുടെ ഇടപെടലാണ് എന്നത് തന്നെയായിരുന്നു പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം വൈറലാകാനും കാരണം. ഇതോടെ പുലിവാലായാത് നിരവധി ചെറുപ്പക്കാര്‍ക്കാണ്. പലരും പൊലീസില്‍ വിളിച്ച് പലരെ കുറിച്ചും സംശയം രേഖപ്പെടുത്തി.
ഇതോടെ നിരവിധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു വിടുകയും ചെയ്തു.
പൊലീസ് കസ്റ്റഡിയില്‍ എടുക്കും മുന്‍പ് തന്നെ രേഖാചിത്രം മൂലം സൈര്യം നഷ്ടപ്പെട്ടത് പറവൂരിലെ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനാണ്. ചില മലയാളസിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച തസ്ലിക് എന്ന ഈ യുവാവിന്റെ രൂപവുമായി രേഖാ ചിത്രത്തിനുള്ള സാമ്യം ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ചര്‍ച്ചയാണ്. അഞ്ചാംപുര എന്ന മലയാളസിനിമയില്‍ തസ്ലിക് അഭിനയിച്ചിട്ടുണ്ട്.
ജിഷയുടെ കൊലപാതകി എന്ന വിശേഷണത്തോടെ യുവാവിന്റെ ഫോട്ടോ വ്യാപകമായി വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്.
Post Your Comments