Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternationalGulf

വിരമിച്ചവരുടെ അവകാശങ്ങളും സംരക്ഷിക്കും; ബഹ്‌റൈന്‍ പ്രധാനമന്ത്രി

മനാമ: ബഹ്‌റൈനില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു. രാഷ്ട്ര നിര്‍മാണത്തില്‍ വിരമിച്ചവര്‍ക്കും പ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നടത്തിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സൗദി, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ രാജാവ് നടത്തിയ സന്ദര്‍ശനം ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. ഈ രാജ്യങ്ങളുമായി വിവിധ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞിട്ടുള്ളത്.

ഹമദ് രാജാവിന്റെ ഭരണകാലയളവില്‍ അന്താരാഷ്ട്ര തലത്തിലും മേഖലയിലും സുപ്രധാന സ്ഥാനം നേടാന്‍ ബഹ്‌റൈന് സാധിച്ചിട്ടുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി. പെന്‍ഷന്‍ ഫണ്ട് വികസിപ്പിക്കാനും അതിന്റെ തുടര്‍ച്ച ഉറപ്പുവരുത്താനുമാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. തൊഴിലന്വേഷകര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നതിനും അത്തരം സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ തൊഴില്‍സാമൂഹിക ക്ഷേമകാര്യ മന്ത്രിയെ കാബിനറ്റ് ചുമതലപ്പെടുത്തി.

സ്വകാര്യ മേഖലയില്‍ ഉചിതമായ സ്ഥാനങ്ങളിലേക്ക് സ്വദേശികളെ കൂടുതലായി പരിഗണിക്കുന്നതിന് അവസരമൊരുക്കുന്നതിനാണിത്. ബുഹൈറില്‍ നടക്കുന്ന നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട് തയാറാക്കാന്‍ പൊതുമരാമത്ത്മുനിസിപ്പല്‍നഗരാസൂത്രണകാര്യ മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. മുഹറഖ് ഗവര്‍ണറേറ്റ് പരിധിയിലെ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരണം തേടി. ഇവിടുത്തെ വിവിധ പദ്ധതികള്‍ സയമബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button