റിയാദ് : ബത്ഹയിലെ ഗുറാബി സ്ട്രീറ്റില്‍ കത്തി വീശി ഭീഷണിപ്പെടുത്തി പഴ്‌സും ഫോണും തട്ടിയെടുത്ത രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യെമന്‍ പൗരന്മാരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. രണ്ട് മലയാളികള്‍ കഴിഞ്ഞ ആഴ്ചയാണ് പിടിച്ചുപറിക്ക് ഇരയായത്. കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ ഗുറാബി സ്ട്രീറ്റിലെ വ്യാപാര കേന്ദ്രത്തില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
സ്‌കൂട്ടറിലെത്തിയ സംഘം റോഡില്‍ നിന്ന രണ്ട് മലയാളികളെ ഭീഷണിപ്പെടുത്തി പഴ്‌സും മൊബൈല്‍ ഫോണും കവരുകയായിരുന്നു. കത്തി ആഞ്ഞുവീശി ഭയപ്പെടുത്തിയായിരുന്നു കവര്‍ച്ച. പിടിച്ചുപറിയുടെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ റിയാദ് പൊലിസിന് കീഴിലെ കുറ്റാന്വേഷണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാളെ ആദ്യം തിരിച്ചറിഞ്ഞു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments