
റിയാദ് : സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 19 ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 10-നാണ് റിയാദ് സീസൺ അധികൃതർ ഇക്കാര്യം അറിയിച്ചത്.
റിയാദ് സീസൺ 2024-ന്റെ ഒക്ടോബർ 12 മുതലുള്ള കണക്കുകൾ പ്രകാരമാണിത്. സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖാണ് ഇക്കാര്യം അറിയിച്ചത്. ബുലവാർഡ് സിറ്റി, ബുലവാർഡ് വേൾഡ്, ദി വെന്യൂ, സൂ, അൽ സുവൈദി പാർക്ക്, വണ്ടർ ഗാർഡൻ തുടങ്ങിയ റിയാദ് സീസണിന്റെ ഭാഗമായിട്ടുള്ള വിവിധ വിനോദ മേഖലകളിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് കഴിഞ്ഞ വർഷം ഒക്ടോബർ 12 ശനിയാഴ്ച ആരംഭിച്ചിരുന്നു. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Post Your Comments