
മൂവാറ്റുപുഴ : വീട്ടിലെ കബോർഡിൽ നിന്നും പണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ മാരായ ജോസി എം ജോൺസൺ, റ്റി.വി. സുധീർ, ജെയിംസ് മാത്യു, എ എസ് ഐ കെ.എം.പ്രസാദ്, എസ് സി പി ഓമാരായ റ്റി.എൻ. മനോജ് കുമാർ, ഷിജോ പോൾ, കെ.കെ.ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്
Post Your Comments