Kerala

കോരിച്ചൊരിയുന്ന മഴയിലും ആവേശത്തിരയിളക്കി സുരേഷ് ഗോപി എം.പി

മുണ്ടക്കയം : കോരിച്ചൊരിയുന്ന മഴയിലും ആവേശത്തിരയിളക്കി സിനിമാ താരവും രാജ്യസഭാംഗവുമായ സുരേഷ്‌ഗോപി. പൂഞ്ഞാറിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ആര്‍. ഉല്ലാസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മുണ്ടക്കയം ടൗണില്‍ എത്തിയപ്പോഴാണ് കോരിച്ചൊരിയുന്ന മഴ എത്തിയത്.

രാവിലെ എട്ടുമണിയോടെ സുരേഷ് ഗോപി ഏന്തയാറ്റിലെ മര്‍ഫി സ്‌കൂള്‍ ഗ്രൗണ്ടിലെത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. താരത്തിനെ കാണാന്‍ രാവിലെ ഏഴുമണി മുതല്‍ നാടിന്റെ വിവിധ മേഖലകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. എന്നാല്‍ ഉച്ചകഴിഞ്ഞ് 1.42ഓടെയാണ് സുരേഷ് ഗോപിക്ക് എത്താന്‍ സാധിച്ചത്. വൈകിയെത്തിയെങ്കിലും ജനങ്ങള്‍ ആര്‍പ്പു വിളികളോടെ സുരേഷ് ഗോപിയെ സ്വീകരിച്ചു.

പിന്നീട് തുറന്ന ജീപ്പില്‍ നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ മുണ്ടക്കയത്തേക്കു തിരിച്ചു. തേമ്പുഴ ജംങ്ഷനിലെത്തിയപ്പോഴുണ്ടായ മഴയെ തുടര്‍ന്നു സ്വകാര്യവാഹനത്തിലായിരുന്നു യാത്ര. ഇതിനിടയില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. മുണ്ടക്കയത്ത് 8.30നു എത്തി പ്രസംഗിക്കുമെന്നു കരുതി ടൗണിലെ വിവിധ കെട്ടിടങ്ങള്‍ക്കു മുകളിലും പാതയോരങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് കാത്തുനിന്നിരുന്നത്. മുണ്ടക്കയം പട്ടണത്തിലെത്തി മഴയെ തുടര്‍ന്നുപ്രസംഗിക്കാനാവാതെ വന്നതോടെ നനഞ്ഞ് തുറന്നു വാഹനത്തില്‍ കയറുകയായിരുന്നു. സ്ഥാനാര്‍ത്ഥി എം.ആര്‍. ഉല്ലാസും ഒപ്പമുണ്ടായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button