തിരുവനന്തപുരം ● കൊല്ലം പുനലൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തോമസ് (65) രാവിലെ 6.20ന് മരണമടഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന തോമസ് ബേണ്‍സ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സഹോദരി പുനലൂര്‍ നരിക്കല്‍ വട്ടമണ്‍ കല്ലുവിള പുത്തന്‍വീട്ടില്‍ മേഴ്സി തോമസി(45)നെ കിടപ്പുമുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം തോമസ് പെട്രോള്‍ ഒഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്. കുടുംബവീടിനു മുന്നില്‍ വച്ചിരുന്ന പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം കേട്ട് അയല്‍വാസികളും നാട്ടുകാരും ഓടിക്കൂടി ഇയാളെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
തോമസ് ഡാനിയേല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടു പോയിരുന്നു. അടുത്തിടെയാണു തിരികെയെത്തിയത്. മേഴ്സി തോമസും തോമസ് ഡാനിയേലും അവിവാഹിതരാണ്. ഒരു വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടെ, മേഴ്സിക്കു മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. താന്‍ മരിച്ചാല്‍ സഹോദരിക്ക് ആരുമില്ലാതാകുമെന്ന ചിന്ത ഇയാളെ അലട്ടിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
Post Your Comments