ന്യൂഡല്‍ഹി: സോണിയാഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നോട്ടീസ്. പൊതുപ്രവര്‍ത്തകനായ ആര്‍.കെ. ജയിന്റെ പരാതിയിലാണു നടപടി.വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി നിഷേധിച്ചെന്നായിരുന്നു പരാതി.ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ, സി.പി.ഐ എം, എന്‍.സി.പി, ബി.എസ്.പി. എന്നിവര്‍ക്കു വിവരാവകാശ നിയമം ബാധകമാണെന്ന് 2014 ഫെബ്രുവരിയില്‍ വിവരാവകാശ കമ്മിഷന്‍ ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതു നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ആരാഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് വിവരാവകാശ നിയമപ്രകാരം അയച്ച ചോദ്യാവലിക്കു മറുപടി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി ജയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആറു മാസത്തിനകം പരാതി തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും വിവരാവകാശ കമ്മിഷന്‍ രജിസ്ട്രാര്‍ തുടര്‍നടപടി സ്വീകരിച്ചിരുന്നില്ല. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നു ജയിന്‍ അറിയിച്ചതോടെയാണ് സോണിയയ്ക്കു നോട്ടീസ് അയച്ചത്.
Post Your Comments